മിക്കവാറും രാജ്യങ്ങളിലും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി ആചരിക്കുന്നത്. ഈ വർഷം ജൂൺ 20നാണ് ഫാദേഴ്‌സ് ഡേ. ഫാദേഴ്‌സ് ഡേയിൽ ആ ദിനത്തിന്റെ പ്രാധാന്യം ഊന്നിക്കൊണ്ട് പങ്കുവെയ്ക്കാൻ കഴിയുന്ന ചില സന്ദേശങ്ങളും ഉദ്ധരണികളും നമുക്ക് പരിചയപ്പെടാം.
- എനിക്ക് ഏറ്റവും വിലപ്പെട്ട സമ്മാനം ദൈവത്തിൽ നിന്നാണ് ലഭിച്ചത്. ആ സമ്മാനത്തെ ഞാൻ അച്ഛൻ എന്ന് വിളിക്കുന്നു. അച്ഛനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. ആവോളം സ്നേഹം നിറഞ്ഞ സന്തോഷകരമായ ജീവിതമാണ് അച്ഛൻ എനിക്ക് നൽകിയത്... ഹാപ്പി ഫാദേഴ്‌സ് ഡേ, അച്ഛാ!
advertisement
Also Read- Father’s Day 2021 | അച്ഛൻമാർക്കായി ഒരു ദിനം; ഈ ദിവസത്തിന്‍റെ ചരിത്രവും പ്രാധാന്യവും അറിയാം
- വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഫാദേഴ്‌സ് ഡേ വരുന്നതെങ്കിലും, ഓരോ ദിവസവും അച്ഛൻ എനിക്കായി ചെയ്യുന്ന കാര്യങ്ങൾ ഞാൻ തിരിച്ചറിയുന്നുണ്ട്. അതിന് ഞാൻ അദ്ദേഹത്തോട് എപ്പോഴും കടപ്പെട്ടിരിക്കുന്നു. അച്ഛാ, അച്ഛനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.
- ക്ഷമാശീലരും സ്നേഹസമ്പന്നരും ആത്മാർത്ഥതയുള്ളവരും കഠിനപ്രയത്നം ചെയ്യുന്നവരും ഉദാരമതികളുമായ എല്ലാ അച്ഛന്മാർക്കും ഒരു നല്ല ഫാദേഴ്‌സ് ഡേ ആശംസിക്കുന്നു.
- എന്റെ സൂപ്പർ ഹീറോയും അടുത്ത സുഹൃത്തുമെല്ലാം എന്റെ അച്ഛനാണ്! ഹാപ്പി ഫാദേഴ്‌സ് ഡേ.
ഇനി നമുക്കെല്ലാം പ്രചോദനം നൽകുന്ന പ്രശസ്തരുടെ ചില ഉദ്ധരണികൾ പരിചയപ്പെടാം
- "ആരും അധികം വാഴ്ത്തിപ്പാടാത്ത, പ്രശംസിക്കാത്ത, ശ്രദ്ധിക്കാത്ത ഒരുവനും എന്നാൽ സമൂഹത്തിന്റെ ഏറ്റവും മൂല്യവത്തായ സ്വത്തുമാണ് ഒരു നല്ല അച്ഛൻ" - ബില്ലി ഗ്രഹാം
- "ഒരു കുഞ്ഞിന് ജന്മം നല്കാൻ കഴിയും എന്നതല്ല നിങ്ങളെ ഒരു നല്ല മനുഷ്യനാക്കി മാറ്റുന്നത്, മറിച്ച് ഒരു കുഞ്ഞിനെ നന്നായി വളർത്തിക്കൊണ്ടുവരാനുള്ള ധൈര്യമാണ്" - ബരാക്ക് ഒബാമ
- "ഒരു കുഞ്ഞിനെ സഹായിക്കാനായി തല കുനിക്കുന്ന ഒരാളെക്കാൾ ഉയരം മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ല" - എബ്രഹാം ലിങ്കൺ
- "ഒരു കുട്ടിയെ സഹായിക്കാനായി എന്തും ചെയ്യാൻ തയ്യാറാകുന്ന ഒരാളാണ് യഥാർത്ഥ ഹീറോ" - ഫ്രെഡ് റോജേഴ്‌സ്
- "എനിക്ക് എന്റെ കുട്ടികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അവർ ആഗ്രഹിക്കുന്നതെന്താണോ അതായിത്തീരാനുള്ള സ്വാതന്ത്ര്യമാണ്" - വിൽ സ്മിത്ത്
- "നിങ്ങൾ ഇതുവരെ യോഗ്യത നേടിയിട്ടില്ലാത്ത ഒരു കാര്യം ചെയ്യാൻ തുടങ്ങുകയും അത് ചെയ്തുകൊണ്ടിരിക്കെ നിങ്ങൾ അതിന് യോഗ്യരാവുകയും ചെയ്യുന്നു എന്നതാണ് പിതൃത്വത്തിന്റെ പ്രത്യേകത" - ജോൺ ഗ്രീൻ