പ്രകൃതിയിലേക്കുള്ള ഇറങ്ങിനടപ്പാണ് ഹൗ ഫാര്‍ ഈസ് ദി റിവര്‍. പുഴ തേടിയുള്ള യാത്ര സ്വപ്നം കാണുന്ന പന്ത്രണ്ട് വയസുകാരന്‍റെ കഥ. പുതിയത് പലതും കണ്ടും അറിഞ്ഞും അവന്‍ ലക്ഷ്യത്തിലേക്കടുക്കുന്നു.
also read: #MISSIONPANI:ഈ ഉൽപന്നങ്ങൾക്കായി നാം എത്രമാത്രം വെള്ളം ചെലവാക്കുന്നുവെന്ന് അറിയുക !
ജാനകിക്കാട്ടിലുംകക്കാടംപൊയിലിലുമൊക്കെയായിരുന്നു ഹൗ ഫാര്‍ ഈസ് ദി റിവറിന്‍റെ ചിത്രീകരണം. ഇംഗ്ലീഷ് തന്നെയാണ് ചിത്രത്തിന്‍റെ ഭാഷ. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ഹരിഹരന്‍റെ സംവിധാന സഹായി ഹരീഷ് കോട്ടൂരാണ് ചിത്രത്തിന്‍റെ സംവിധാനം.
advertisement
പേരാമ്പ്ര എ.യു.പി സ്കൂള്‍ വിദ്യാര്‍ഥിയായ ആദില്‍ മുഹമ്മദാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും നാടകപ്രവര്‍ത്തകനുമായ വിനയകുമാര്‍ വാകയാടാണ് തിരക്കഥ. പേരാമ്പ്ര എ.യു.പി. സ്കൂളിന് വേണ്ടിയാണ് ചിത്രം തയ്യാറാക്കിയതെങ്കിലും മറ്റു സ്കൂളിലും ചിത്രം പ്രദര്‍ശിപ്പിക്കും.