വെറ്റ് ഹൗസിലെ പാര്‍ട്ടിയില്‍ ഹോളിവുഡ് നടന്‍ ജോണ്‍ ട്രവോള്‍ട്ടയ്‌ക്കൊപ്പം ഡയാന നൃത്തം ചെയ്തത് ഈ ഗൗണ്‍ ധരിച്ചായിരുന്നു. അന്ന് ഡയാനയുടെ നൃത്തിനൊപ്പം ഈ നീല ഗൗണും ശ്രദ്ധ നേടിയിരുന്നു.
വെറ്റ് ഹൗസിലെ നൃത്തം കൂടാതെ മൂന്നു വേറെ മൂന്നു പരിപാടികളിലും ഡയാന ഈ ഗൗണ്‍ ധരിച്ചിട്ടുണ്ടെന്ന് ലേല കമ്പനി വെളിപ്പെടുത്തി.
advertisement
ഡയാന രാജകുമാരി മരിക്കുന്നതിനു രണ്ടു മാസം മുന്‍പ്, 1997 ജൂണില്‍ ഈ ഗൗൺ ലേലം ചെയ്തിരുന്നു, ഒരു ലക്ഷം പൗണ്ടിന് (ഏകദേശം 92 ലക്ഷം ഇന്ത്യന്‍ രൂപ) മൗറീന്‍ ഡന്‍കേല്‍ എന്ന സ്ത്രീയാണ് അന്ന് ഗൗണ്‍ ലേലത്തില്‍ പിടിച്ചത്. 2011 ല്‍ പാപ്പരായി പ്രഖ്യാപിക്കുന്നതു വരെ അവര്‍ ഈ ഗൗണ്‍ സൂക്ഷിച്ചിരുന്നു. 2013ല്‍ ബ്രിട്ടീഷുകാരനായ ഒരാള്‍ ഇതു 2,40,000 പൗണ്ടിനു (ഇന്ത്യന്‍ രൂപയില്‍ 2.25 കോടി) സ്വന്തമാക്കുകയായിരുന്നു.