കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു വിറകുവെട്ടുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിറക് കീറുന്നതിനിടെ മധുരമായി പാടുന്ന ഒരു ചേട്ടന്‍. 'വീട്ടില്‍ വിറക് വെട്ടാനായി വന്ന ചേട്ടനാ.. ഇത്ര മനോഹരമായി പാട്ട് പാടുമെന്ന് പ്രതീക്ഷിച്ചില്ല....' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
'ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോ.. എന്ന ഗാനത്തോടെയാണ് ഇയാള്‍ വിറക് വെട്ട് ആരംഭിക്കുന്നത്. വിഡിയോ എടുക്കുന്ന സ്തീ ആവശ്യപ്പെടുന്ന പാട്ടുകളൊക്കെ ഇയാള്‍ പാടുന്നുമുണ്ട്. ദേശീയ ഗാനവും പാടിക്കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നതും. ഏതായാലും മനോഹരമായി പാടുന്ന ഈ ചേട്ടന്‍ ആരെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം ഈ വീഡിയോയുടെ ആധികാരിക സംബന്ധിച്ച് ഒരു വിവരവും ലഭ്യമല്ല.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2019 6:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
പാടിയത് ആലിലക്കണ്ണാ.. മുതല്‍ ദേശീയഗാനം വരെ; ഈ വിറക് വെട്ടുകാരനെ തേടി സോഷ്യല്‍ മീഡിയ
