യുകെയില്‍ നിന്ന് മാസ്റ്റേഴ്‌സ് നേടിയ തന്റെ സഹപാഠികളില്‍ 90 ശതമാനം പേരും നിരാശയിലായെന്നും നല്ല ജോലിക്കായുള്ള അന്വേഷണം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കടുത്തനിരാശയില്‍ അവര്‍ ഇന്ത്യയിലേക്ക് മടങ്ങിയെന്നും ജെയിന്‍ പോസ്റ്റില്‍ അവകാശപ്പെട്ടു.
"യുകെയിലേക്ക് മാസ്റ്റേഴ്‌സ് ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച് എനിക്ക് ധാരാളം ആളുകള്‍ മെസേജ് അയക്കുന്നുണ്ട്. അവരോട് ഇവിടേക്ക് വരരുത് എന്നാണ് ഞാന്‍ പറയുന്നത്. കാരണം, എന്റെ ബാച്ചിലെ 90 ശതമാനം പേര്‍ക്കും ജോലി ഇല്ലാത്തതിനാല്‍ തിരിച്ചുപോകേണ്ടി വന്നു. നിങ്ങളുടെ കൈവശം പണം ഇല്ലെങ്കില്‍ നിങ്ങള്‍ ഇക്കാര്യം പരിഗണിക്കരുത്," യുകെയിലെ തൊഴില്‍ വിപണി രംഗത്തെ മാറ്റങ്ങളും രാജ്യം കുടിയേറ്റ നയങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന നിയന്ത്രണങ്ങളിലേക്കും ശ്രദ്ധ തിരിച്ച് ജെയിന്‍ പറഞ്ഞു.
advertisement
നിരവധി പേരാണ് ജെയിനിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. യുകെയിലെ തൊഴില്‍ രംഗം എപ്പോഴും കര്‍ശനമായിരുന്നുവെന്ന് ഒരു ഉപയോക്താവ് അവകാശപ്പെട്ടു. ബിരുദാനന്തരബിരുദം നേടുന്നവര്‍ക്ക് പോലും അത് പ്രയാസമേറിയതായിരുന്നുവെന്ന് ഉപയോക്താവ് പറഞ്ഞു. എന്നാല്‍, തൊഴില്‍ നേടുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് മുമ്പ് ഇത്രയധികം പ്രയാസം നേരിടേണ്ടി വന്നിട്ടില്ലെന്ന് അവര്‍ പ്രതികരിച്ചു. പഠനം പൂര്‍ത്തിയാക്കി ആറ് മുതല്‍ 12 മാസത്തിനുള്ളില്‍ 60 മുതല്‍ 70 ശതമാനം പേര്‍ക്കും ജോലി ലഭിച്ചിരുന്നതായും ജെയിന്‍ മറുപടി നല്‍കി.
മെഡിക്കല്‍, ഫിനാന്‍ഷ്യല്‍ രംഗത്ത് വിപണി കുതിച്ചുയരുന്നതിനാല്‍ ഈ മേഖലകളില്‍ ജോലി സാധ്യതയുണ്ടോയെന്ന് മറ്റൊരാള്‍ ജെയിനിനോട് ചോദിച്ചു. "മെഡിക്കല്‍ രംഗത്തും ആളുകളെ എതിര്‍ക്കുന്നുണ്ട്. ഫിനാന്‍ഷ്യല്‍ രംഗത്തും ജോലി ലഭിക്കുന്നില്ല," അവര്‍ പറഞ്ഞു.
അതേസമയം, യുകെയിലെ തൊഴില്‍രംഗത്തെക്കുറിച്ച് സത്യസന്ധമായി മറുപടി നല്‍കിയ ജെയിനിനെ അഭിനന്ദിച്ചും ഉപയോക്താക്കള്‍ മറുപടി നല്‍കി. സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിച്ചതിന് നന്ദിയുണ്ടെന്നും മുന്നോട്ട് പോകുമ്പോള്‍ അപകടസാധ്യതള്‍ കൃത്യമായി പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് തോന്നുന്നായും ഒരാള്‍ പറഞ്ഞു.