കേരളത്തിൽ ഡിജിറ്റൽ ഹബുമായി നിസാൻ

webtech_news18 , News18 India
ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ കേരളത്തിൽ ഡിജിറ്റൽ ഇന്നൊവേഷൻ ഹബ് ആരംഭിക്കാനൊരുങ്ങുന്നു. ഇതിനായി ടെക്നോസിറ്റിക്ക് സമീപം സ്ഥലം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.നിസാൻ നോളജ് സിറ്റി എന്ന് പേര് നൽകിയിരിക്കുന്ന ഡിജിറ്റൽ ഹബ് നേരിട്ട് 3000 തൊഴിലവസരങ്ങളും അല്ലാതെയും തൊഴിലവസരങ്ങള്‍ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹബിനായി ആദ്യ ഘട്ടത്തിൽ 30 ഏക്കറും രണ്ടാം ഘട്ടത്തിൽ 40 ഏക്കറും സർക്കാർ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.


നിസാന്റെ ഡിജിറ്റൽ ഹബ് എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങളിലൊന്നാണെന്നും പിണറായി പറഞ്ഞു. ഇത് കേരളത്തിൽ ഐടി അധിഷ്ഠിത വ്യവസായങ്ങൾ വളർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം റിസേർച്ച് ആൻഡ് ഡിവലപ്മെന്റ് സൗകര്യത്തിനുള്ളതാണ് ഈ ഹബ് എന്നാണ് ടെക്നോപാർക്ക് പറയുന്നത്.അമേരിക്ക, ചൈന, ജപ്പാൻ, പാരീസ് എന്നിവിടങ്ങൾക്കു ശേഷം നിസാന്റെ അഞ്ചാമത്തെ ഹബാണ് കേരളത്തിൻ ആരംഭിക്കാൻ പോകുന്നത്. ഓട്ടോമാറ്റിക് ഇലക്ട്രോണിക് വാഹന മേഖലയിൽ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുന്നതിന് എൻജിനീയർമാരും ശാസ്ത്രജ്ഞരും അടങ്ങുന്ന ടീം ഈ ഹബിൽ ഉണ്ടാകും.
>

Trending Now