പോർഷേ ഓടിച്ച് താരമായി മമ്മൂട്ടി

webtech_news18 , News18 India
അമ്മയുടെ മീറ്റിംഗിൽ പങ്കെടുക്കാനെത്തിയ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയാണ് ഇപ്പോൾ താരം. മമ്മൂട്ടിയെ താരമാക്കിയിരിക്കുന്നത് മറ്റൊന്നുമല്ല, രണ്ട് കോടിയിലധികം വില വരുന്ന നീല പോർഷെ പനാമെറ ടർബോ. പുതിയ പോർഷെ പനാമെറ ടർബോ സ്വയം ഓടിച്ചാണ് മമ്മൂട്ടി മീറ്റിംഗിന് എത്തിയത്. ഇതിന്റെ വീഡിയോയും പുറത്തു വന്നിരിക്കുകയാണ്.മകൻ ദുൽഖർ സൽമാന്റേതാണ് പോർഷെ. ജനുവരിയിലാണ് ദുൽഖർ ഇത് സ്വന്തമാക്കിയത്. ഇന്ത്യയിലെ ആദ്യത്തെ പനാമെറ കാറുകളിൽ ഒന്നാണിത്. കഴിഞ്ഞ വർഷം ജനീവയിൽ നടന്ന മോട്ടോർ ഷോയിൽ ഇത് പ്രദർശിപ്പിച്ചിരുന്നു.


അന്താരാഷ്ട്ര തലത്തിൽ മൂന്ന് വെറൈറ്റികളിലാണ് പോർഷെ പനാമെറ ലഭ്യമായിരിക്കുന്നത്. ഇ -ഹൈബ്രിഡ്, ടർബോ എന്നീ വെറൈറ്റികൾ മാത്രമാണ് ഇന്ത്യയിൽ ലഭിക്കുന്നത്. 4.0 ലിറ്റർ വി8 എൻജിൻ, 543 ബിഎച്ച്പി, 770 എൻഎം എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. 3.8 സെക്കൻഡിനുള്ളിൽ 0-100 കിമീ പിന്നിടാൻ കഴിയും.ഇതാദ്യമായിട്ടല്ല മമ്മൂട്ടി ഇത്തരത്തിൽ ആഡംബരക്കാർ സ്വയം ഓടിച്ച് താരമാകുന്നത്. നേരത്തെ ചുവന്ന പോർഷെ കെയ്നെ ഓടിച്ച് താരം വാർത്തകളിൽ ഇടം നേടിയിരുന്നു. ആഡംബരക്കാറുകളുടെ വിപുലമായ ശേഖരം തന്നെ മമ്മൂട്ടിക്കുണ്ട്. ബിഎംഡബ്ല്യു ഇ46 എം3, മെഴ്സിഡസ് ബെൻസ് എസ്- ക്ലാസ്, പോർഷെ 911 കരേറ, മെഴ്സിഡസ് ബെൻസ് എസ്എൽഎസ് എഎംജി, ടൊയോട്ട സുപ്ര എന്നിവയാണ് മമ്മൂട്ടിയുടെ ആഡംബരക്കാറുകൾ.

>

Trending Now