TRENDING:

സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക പ്ലാറ്റ് ഫോം ഒരുക്കി ബിഎസ്ഇ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: സ്റ്റാർട്ട്അപ്പുകൾക്ക് സ്റ്റോക്ക് മാർക്കറ്റ് ലിസ്റ്റിംഗ് ആകർഷണീയമാക്കുന്നതിനായി പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ച് ആയ ബിഎസ്ഇ പുതിയ പ്ലാറ്റ് ഫോം ആരംഭിക്കാൻ തീരുമാനിച്ചു. അടുത്തമാസം മുതല്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
advertisement

ഐടി, ഐടിഇഎസ്, ബയോടെക്നോളജി, ലൈഫ് സയൻസ്, 3ഡി പ്രിന്റിംഗ്, സ്പെയ്സ് ടെക്നോളജി, ഇ കൊമേഴ്സ് എന്നീ മേഖലകളിൽ കമ്പനികളെ തരംതിരിക്കുന്നതിനുള്ള സൗകര്യം പുതിയ പ്ലാറ്റ് ഫോമിൽ ഉണ്ടാകും.

ഇതിന് പുറമെ മറ്റ് മേഖലകളിൽ നിന്നുള്ള കമ്പനികളെ ഹൈടെക് ഡിഫൻസ്, ഡ്രോൺസ്, നാനോ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ, വെർച്വൽ റിയാലിറ്റി, ഇ- ഗെയിമിംഗ്, റോബോടിക്സ്, ജെനറ്റിക്സ് എൻജിനീയറിംഗ് എന്നിങ്ങനെ തരംതിരിക്കുന്നതിനും ഇത് സഹായിക്കും.

സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ ഉത്തേജനം നൽകാൻ തങ്ങളുടെ ചെറുകിട ഇടത്തരം മേഖലയിൽ ബിഎസ്ഇ സ്റ്റാർട്ട്അപ്പ് പ്ലാറ്റ് ഫോം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 9ന് പുതിയ പ്ലാറ്റ് ഫോംആരംഭിക്കുമെന്നാണ് വിവരം.

advertisement

ഒരു കോടി രൂപയുടെയെങ്കിലും പ്രീ ഇഷ്യു പെയ്ഡ് അപ് ഇക്വിറ്റി ഷെയർ മൂലധനം കമ്പനിക്ക് ഉണ്ടായിരിക്കണം. ബിഎസ്ഇയിൽ പ്രോസ്പെക്ടസ് ഫയൽ ചെയ്യുന്ന തീയതി മുതൽ മൂന്നു വർഷത്തേക്കെങ്കിലും കമ്പനി നിലനിൽക്കണം- എന്നിവയാണ് നിബന്ധനകൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബിഎസ്ഇ ചെറുകിട ഇടത്തരം കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ തന്നെയാകും ഈ കമ്പനികൾക്കും ബാധകമാവുക.

മലയാളം വാർത്തകൾ/ വാർത്ത/Money/
സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക പ്ലാറ്റ് ഫോം ഒരുക്കി ബിഎസ്ഇ