TRENDING:

LIVE NOW

Budget 2026 LIVE Updates: ആദായനികുതി: തിരക്ക് കുറയ്ക്കാൻ പുതിയ സമയക്രമം

Last Updated:

Union Budget 2026 Nirmala Sitharaman Speech LIVE Updates: കേന്ദ്ര ബജറ്റിൽ കേരളത്തിന്‍റെ പ്രതീക്ഷകള്‍ ഏറെയാണ്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നിർദേശങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിവേഗ റെയിൽ പാതയും എയിംസും വയനാട് പുനരധിവാസ ഫണ്ടുമൊക്കെ നിർമല സീതാരമന്റെ പ്രഖ്യാപനത്തിൽ ഇടംപിടിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
Union Budget 2026 LIVE Updates: മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. തുടർച്ചയായി 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിർമല സീതാരാമന് സ്വന്തമായി. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്‍റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. മൊത്തം 10 ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൊറാർജിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് നിർമല സീതാരാമൻ. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടാകാനാണ് സാധ്യത. കേരളം എയിംസും അതിവേഗ റെയിൽ പാതയുമടക്കം ഒരു പിടി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. 12 ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നു. ‌ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. എന്നാൽ, വാരാന്ത്യങ്ങളിൽ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025 ലെ ബജറ്റ് നിർമല സീതാരാമൻ ശനിയാഴ്ചയാണ് അവതരിപ്പിച്ചത്. നേരത്തെ അരുൺ ജെയ്റ്റ്‌ലി 2015, 2016 വർഷങ്ങളിലെ ബജറ്റുകൾ അവതരിപ്പിച്ചത് ഫെബ്രുവരി 28 ശനിയാഴ്ച ദിവസമായിരുന്നു. ബജറ്റ് നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ 2017 മുതലാണ് ബജറ്റ് തീയതി ഫെബ്രുവരി 28 ൽ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. ഇക്കാരണത്താലാണ് ഇത്തവണത്തെ ബജറ്റ് ഞായറാഴ്ച ദിവസം അവതരിപ്പിക്കപ്പെടുന്നത്.
Union Budget 2026 LIVE Updates: നിർമല സീതാരാമൻ‌ ബജറ്റ് അവതരിപ്പിക്കുന്നു
Union Budget 2026 LIVE Updates: നിർമല സീതാരാമൻ‌ ബജറ്റ് അവതരിപ്പിക്കുന്നു
advertisement
Feb 01, 202612:22 PM IST

Union Budget 2026 LIVE: ആദായനികുതി: തിരക്ക് കുറയ്ക്കാൻ പുതിയ സമയക്രമം

റിട്ടേണുകൾ ഫയൽ ചെയ്യാനും തെറ്റുകൾ തിരുത്താനുമുള്ള സമയപരിധിയിൽ ധനമന്ത്രി വലിയ ഇളവുകൾ പ്രഖ്യാപിച്ചു. 1. റിട്ടേൺ തിരുത്താൻ കൂടുതൽ സമയം- നികുതി റിട്ടേണിൽ എന്തെങ്കിലും തെറ്റുകൾ വന്നാൽ അത് തിരുത്തി സമർപ്പിക്കാനുള്ള അവസാന തീയതി നിലവിൽ ഡിസംബർ 31 ആയിരുന്നു. ഇത് മാർച്ച് 31 വരെ നീട്ടി. നിബന്ധന: ഡിസംബർ 31ന് ശേഷം മാർച്ച് വരെ സമയം ലഭിക്കുമെങ്കിലും ഇതിനായി ചെറിയൊരു തുക ഫീസായി നൽകേണ്ടി വരും. 2. ഐടിആർ ഫയലിംഗ് തീയതികൾ – എല്ലാവരും കൂടി ഒരേ സമയം റിട്ടേൺ ഫയൽ ചെയ്യുന്നത് മൂലമുണ്ടാകുന്ന തിരക്കും സെർവർ പ്രശ്നങ്ങളും ഒഴിവാക്കാൻ ഫയലിംഗ് തീയതികൾ തരംതിരിച്ചു: വ്യക്തികൾ (ITR 1 & ITR 2): ശമ്പളക്കാരായ സാധാരണക്കാർക്ക് നിലവിലെ തീയതിയായ ജൂലൈ 31 തന്നെ തുടരും. ബിസിനസ്സുകൾ/ട്രസ്റ്റുകൾ: ഓഡിറ്റിംഗ് ആവശ്യമില്ലാത്ത ബിസിനസ്സുകൾക്കും ട്രസ്റ്റുകൾക്കും റിട്ടേൺ സമർപ്പിക്കാൻ ഓഗസ്റ്റ് 31 വരെ സമയം ലഭിക്കും. (നേരത്തെ ഇത് ജൂലൈ 31 ആയിരുന്നു).
Feb 01, 202612:19 PM IST

Union Budget 2026 LIVE: 2047 വരെ നികുതി അവധി

ഡിജിറ്റൽ ഇന്ത്യയുടെയും ഡാറ്റാ സ്റ്റോറേജിന്റെയും ഹബ്ബായി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണിത്.
ആർക്കൊക്കെ ലഭിക്കും?- ഇന്ത്യൻ ഡാറ്റാ സെന്ററുകൾ ഉപയോഗിച്ച് ആഗോള ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനങ്ങൾ നൽകുന്ന വിദേശ കമ്പനികൾക്ക് 2047 വരെ നികുതി നൽകേണ്ടതില്ല.
നിബന്ധന: ഇതേ കമ്പനികൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് സേവനം നൽകണമെങ്കിൽ ഒരു ഇന്ത്യൻ റീസെല്ലർ വഴി മാത്രമേ പാടുള്ളൂ. ഇതിലൂടെ ഇന്ത്യയെ ലോകത്തിന്റെ ‘ഡാറ്റാ സ്റ്റോറേജ് ഹബ്ബ്’ ആക്കി മാറ്റാനും വൻതോതിൽ വിദേശ നിക്ഷേപം ആകർഷിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
Feb 01, 202612:17 PM IST

Union Budget 2026 LIVE: കശുവണ്ടി, കൊക്കോ, ചന്ദനം

കശുവണ്ടി, കൊക്കോ – ഇന്ത്യയെ കശുവണ്ടി, കൊക്കോ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2030-ഓടെ ഇന്ത്യൻ കശുവണ്ടിയെയും കൊക്കോയെയും ലോകോത്തര പ്രീമിയം ബ്രാൻഡുകളായി മാറ്റും. കേരളത്തിന് നേട്ടം: കേരളത്തിലെ കശുവണ്ടി വ്യവസായത്തിന് ഇത് വലിയ ഉത്തേജനം നൽകും. തോട്ടങ്ങൾ നവീകരിക്കാനും സംസ്കരണ യൂണിറ്റുകൾക്ക് സാങ്കേതിക സഹായം നൽകാനും ഇതിലൂടെ സാധിക്കും.
അസംസ്‌കൃത കശുവണ്ടിയുടെ ഇറക്കുമതി കുറച്ച് ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ചന്ദനം- ഇന്ത്യയുടെ സാംസ്കാരിക പൈതൃകമായ ചന്ദനത്തിന്റെ പ്രതാപം വീണ്ടെടുക്കാൻ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് കേന്ദ്രം പ്രവർത്തിക്കും.
ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വിളവെടുപ്പിന് ശേഷമുള്ള സംസ്കരണത്തിനും പ്രത്യേക സഹായം നൽകും. ചന്ദന കൃഷിയിൽ ലോകപ്രശസ്തമായ കേരളത്തിലെ മറയൂർ പോലുള്ള മേഖലകൾക്ക് ഈ പ്രഖ്യാപനം വലിയ ഗുണം ചെയ്യും.
advertisement
Feb 01, 202612:12 PM IST

Union Budget 2026 LIVE: വിദേശത്ത് നിക്ഷേപമുള്ളവർക്കും വിദേശത്ത് പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കും ആശ്വാസം

‌വിദേശത്ത് നിക്ഷേപമുള്ളവർക്കും വിദേശത്ത് പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കും വലിയ ആശ്വാസകരമായ പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയത്. വിദേശ ആസ്തി വെളിപ്പെടുത്താൻ 6 മാസം – വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകൾ, ഓഹരികൾ, വസ്തുവകകൾ തുടങ്ങിയവ ആദായനികുതി റിട്ടേണിൽ (ITR) രേഖപ്പെടുത്താൻ വിട്ടുപോയ നികുതിദായകർക്കായി ധനമന്ത്രി ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. വിദേശ ആസ്തികൾ അറിയാതെ വെളിപ്പെടുത്താൻ വിട്ടുപോയവർക്ക് ശിക്ഷാനടപടികളില്ലാതെ അത് ശരിയാക്കാൻ 6 മാസത്തെ സമയം നൽകും. ഇതിലൂടെ വലിയ പിഴകളിൽ നിന്നും കരിനിയമ നടപടികളിൽ നിന്നും നികുതിദായകർക്ക് രക്ഷപ്പെടാൻ സാധിക്കും. വിദേശ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും ചെലവ് കുറയും -വിദേശത്തേക്ക് പണം അയക്കുമ്പോൾ ഈടാക്കുന്ന TCS (Tax Collected at Source) നിരക്കിൽ വലിയ കുറവ് വരുത്തി. പഴയ നിരക്ക്: 5% പുതിയ നിരക്ക്: 2% ആർക്കൊക്കെ ഗുണം? വിദേശത്ത് ഉന്നതപഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിദേശത്ത് പോയി ചികിത്സ തേടുന്നവർക്കും ഇത് വലിയ സാമ്പത്തിക ലാഭമുണ്ടാക്കും. കയ്യിൽ നിന്ന് ആദ്യം നൽകേണ്ടി വരുന്ന അധിക തുക ഇതിലൂടെ കുറയും.
Feb 01, 202612:06 PM IST

Union Budget 2026 LIVE: പുതിയ ആദായ നികുതി നിയമം

നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിലെ ഏറ്റവും വലിയ ഭരണപരമായ പരിഷ്കാരമാണിത്. 64 വർഷം പഴക്കമുള്ള ആദായനികുതി നിയമം പൂർണ്ണമായും പുനരവലോകനം ചെയ്തതായും പകരം പുതിയ ആദായനികുതി നിയമം 2025 വരാൻ പോകുകയാണെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പഴയ നിയമത്തിലെ സങ്കീർണ്ണതകൾ ഒഴിവാക്കി സാധാരണക്കാർക്കും ബിസിനസ്സുകാർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലാണ് പുതിയ നിയമം നിർമ്മിച്ചിരിക്കുന്നത്. പുതിയ നിയമം 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഈ ബജറ്റിൽ പ്രഖ്യാപിച്ച എല്ലാ മാറ്റങ്ങളും ഈ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Feb 01, 202612:04 PM IST

Union Budget 2026 LIVE: ലക്പതി ദീദി സ്ത്രീശാക്തീകരണ പദ്ധതി

നിർമല സീതാരാമന്റെ 2026 ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ സ്ത്രീശാക്തീകരണ പദ്ധതിയാണ് ലക്പതി ദീദി പദ്ധതിയുടെ വിപുലീകരണം. കേവലം വരുമാനം വർദ്ധിപ്പിക്കുക എന്നതിലുപരി, സ്ത്രീകളെ സംരംഭകരാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് ഈ ഘട്ടത്തിൽ സർക്കാർ നീങ്ങുന്നത്. ലഖ്‌പതി ദീദി പദ്ധതി: പ്രധാന മാറ്റങ്ങൾ
സംരംഭകത്വത്തിലേക്ക് മാറ്റം: സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകൾക്ക് വായ്പ നൽകുക എന്നതിനപ്പുറം, അവരെ സ്വന്തമായി ബിസിനസ്സ് ഉടമകളാക്കി മാറ്റുന്നതിലാണ് പുതിയ ഊന്നൽ. സെൽഫ് ഹെൽപ്പ് എന്റർപ്രണർ മാർട്ട്സ്: പ്രാദേശിക ക്ലസ്റ്റർ ഫെഡറേഷനുകൾക്ക് കീഴിൽ കമ്മ്യൂണിറ്റിയുടെ ഉടമസ്ഥതയിലുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ (കടകൾ) സ്ഥാപിക്കും. സ്ത്രീകൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ നേരിട്ട് വിൽക്കാൻ ഇത് സഹായിക്കും. നൂതന സാമ്പത്തിക സഹായം: ബിസിനസ്സ് തുടങ്ങുന്നതിനും വികസിപ്പിക്കുന്നതിനുമായി കുറഞ്ഞ പലിശ നിരക്കിൽ ‘ഇന്നൊവേറ്റീവ് ഫിനാൻസിംഗ്’ സൗകര്യങ്ങൾ ലഭ്യമാക്കും.
advertisement
Feb 01, 202612:00 PM IST

Union Budget 2026 LIVE: പതിനാറാം ധനകാര്യ കമ്മീഷൻ ശുപാർശകൾ അംഗീകരിച്ചു

പതിനാറാം ധനകാര്യ കമ്മീഷൻ ശുപാർശകൾ അംഗീകരിച്ചതായി ധനമന്ത്രി.
സംസ്ഥാനങ്ങൾക്കുള്ള വിഹിതം: 41% നിലനിർത്തി- കേന്ദ്ര നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ട വിഹിതം 41 ശതമാനമായി തന്നെ തുടരണമെന്ന പതിനാറാം ധനകാര്യ കമ്മീഷന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു.ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചതിനെ തുടർന്നാണ് നേരത്തെ ഇത് 42-ൽ നിന്ന് 41 ശതമാനമാക്കിയത്. 2026-27 മുതൽ 2030-31 വരെയുള്ള അടുത്ത അഞ്ച് വർഷത്തേക്കും ഈ നിരക്ക് തുടരും.
കേരളം ഉൾപ്പെടെയുള്ള പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഈ വിഹിതം 50 ശതമാനമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷൻ നിലവിലെ 41% തുടരാൻ നിർദ്ദേശിക്കുകയായിരുന്നു. സംസ്ഥാനങ്ങൾക്കായി 1.4 ലക്ഷം കോടി രൂപ- അടുത്ത സാമ്പത്തിക വർഷത്തേക്ക് (FY 2026-27) ധനകാര്യ കമ്മീഷൻ ഗ്രാന്റുകളായി 1.4 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകും.
Feb 01, 202611:57 AM IST

Union Budget 2026 LIVE: വിദേശികൾക്ക് ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കാം

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർക്കും വിദേശത്ത് താമസിക്കുന്ന വ്യക്തികൾക്കും കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന വിപ്ലവകരമായ ഒരു നീക്കമാണ് നിർമല സീതാരാമൻ ഈ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശികൾക്ക് നേരിട്ടുള്ള ഓഹരി നിക്ഷേപം- ഇനി മുതൽ വിദേശത്ത് താമസിക്കുന്ന വ്യക്തികൾക്ക് പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് സ്കീം (PIS) വഴി ഇന്ത്യൻ കമ്പനികളുടെ ഇക്വിറ്റി ഓഹരികളിൽ നേരിട്ട് നിക്ഷേപം നടത്താൻ അനുവാദമുണ്ടാകും. പ്രധാന മാറ്റങ്ങൾ: ഒരു വിദേശ നിക്ഷേപകന് ഒരു ഇന്ത്യൻ കമ്പനിയിൽ നടത്താവുന്ന നിക്ഷേപ പരിധി 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി വർധിപ്പിച്ചു. മൊത്തം പരിധി : ഇത്തരം എല്ലാ വിദേശ നിക്ഷേപകർക്കും കൂടി ഒരു കമ്പനിയിൽ നിക്ഷേപിക്കാവുന്ന ആകെ പരിധി 10 ശതമാനത്തിൽ നിന്ന് 24 ശതമാനമായി ഉയർത്തി.
Feb 01, 202611:54 AM IST

Union Budget 2026 LIVE: കായിക-സാംസ്കാരിക മേഖലകൾക്കുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ

ഖേലോ ഇന്ത്യ മിഷൻ – ഇന്ത്യയെ ലോകത്തിലെ കായിക ശക്തിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘ഖേലോ ഇന്ത്യ മിഷൻ’ കൂടുതൽ കരുത്തോടെ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2036-ലെ ഒളിമ്പിക്സ് ഇന്ത്യയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഗ്രാസ്റൂട്ട് തലം മുതൽ ആരംഭിക്കുക. കായിക ഉപകരണങ്ങളുടെ നിർമ്മാണം, സ്‌പോർട്‌സ് സയൻസ്, ഗവേഷണം എന്നിവയിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കായിക മന്ത്രാലയത്തിനുള്ള വിഹിതം ഏകദേശം 3,794 കോടി രൂപയായി ഉയർത്തി. ഇതിൽ 1,000 കോടി രൂപ ഖേലോ ഇന്ത്യ പദ്ധതിക്ക് മാത്രമായി നീക്കിവെച്ചു. സാംസ്കാരിക ടൂറിസം: 15 പൈതൃക കേന്ദ്രങ്ങൾ
സാരനാഥ്, ഹസ്തിനാപുരം ഉൾപ്പെടെ ഇന്ത്യയിലെ 15 പുരാവസ്തു/പൈതൃക കേന്ദ്രങ്ങളെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും.
ഉത്തർപ്രദേശിലെ സാരനാഥ്, ഹസ്തിനാപുരം എന്നിവയെ ‘വൈബ്രന്റ് കൾച്ചറൽ ഡെസ്റ്റിനേഷനുകൾ’ ആക്കി മാറ്റും. ഇത് പ്രാദേശിക ടൂറിസത്തിന് വൻ കുതിപ്പ് നൽകും. ഡിജിറ്റൽ നോളഡ്ജ് ഗ്രിഡ്
രാജ്യത്തെ സുപ്രധാന സ്ഥലങ്ങളെയും പൈതൃക കേന്ദ്രങ്ങളെയും ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനായി ഒരു ഡിജിറ്റൽ നോളഡ്ജ് ഗ്രിഡ് സ്ഥാപിക്കും.
പ്രാദേശിക ഗവേഷകർ, ചരിത്രകാരന്മാർ, സാങ്കേതിക പങ്കാളികൾ എന്നിവർക്കായി പുതിയ തൊഴിൽ മേഖലകൾ ഇത് തുറന്നുനൽകും.ഓരോ പ്രദേശത്തെയും ചരിത്രപരവും സാംസ്കാരികവുമായ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ആഗോളതലത്തിൽ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
advertisement
Feb 01, 202611:52 AM IST

Union Budget 2026 LIVE: പരമ്പരാഗത വൈദ്യശാസ്ത്രം, മൃഗസംരക്ഷണം, ഓറഞ്ച് ഇക്കോണമി

പരമ്പരാഗത വൈദ്യശാസ്ത്രം : ആയുഷ് (AYUSH) മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ‘തെളിവ് അധിഷ്ഠിത ഗവേഷണങ്ങൾ’ (Evidence-based research) വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ആയുർവേദം, യുനാനി, സിദ്ധ തുടങ്ങിയ ചികിത്സാ രീതികളെ ആധുനിക ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കി ആഗോള അംഗീകാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യേക പരിശീലന പരിപാടികളും ബോധവൽക്കരണ കാമ്പെയ്‌നുകളും സർക്കാർ ആരംഭിക്കും. മൃഗസംരക്ഷണ മേഖല – അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20,000 വെറ്ററിനറി പ്രൊഫഷണലുകളെ സൃഷ്ടിക്കും. സബ്‌സിഡി പദ്ധതി: സ്വകാര്യ വെറ്ററിനറി കോളേജുകൾ, ആശുപത്രികൾ, ഡയഗ്നോസ്റ്റിക് ലാബുകൾ, ബ്രീഡിംഗ് സെന്ററുകൾ എന്നിവ സ്ഥാപിക്കുന്നതിന് വായ്പയുമായി ബന്ധിപ്പിച്ച ‘മൂലധന സബ്‌സിഡി’ നൽകും. ആഗോള സഹകരണം: മൃഗസംരക്ഷണ മേഖലയിൽ വിദേശ സ്ഥാപനങ്ങളുമായി ചേർന്ന് പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് സൗകര്യമൊരുക്കും. ഓറഞ്ച് ഇക്കോണമി – ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ‘സൃഷ്ടിപരമായ കഴിവുകൾ’ നൽകുന്ന സംഭാവനകളെയാണ് ഓറഞ്ച് ഇക്കോണമി എന്ന് വിളിക്കുന്നത്.
അനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ് (VFX), ഗെയിമിംഗ്, കോമിക്സ് എന്നിവയ്ക്കൊപ്പം ലൈവ് കൺസേർട്ടുകൾ, കല, പൈതൃകം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
Feb 01, 202611:48 AM IST

Union Budget 2026 LIVE: ഓരോ ജില്ലയിലും ഓരോ ഗേൾസ് ഹോസ്റ്റൽ

സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിൽ പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തെ എല്ലാ ജില്ലകളിലും ഓരോ ഗേൾസ് ഹോസ്റ്റൽ വീതം സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇത് ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥിനികൾക്ക് വലിയ ആശ്വാസമാകും.
2.5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ: ആരോഗ്യ പരിരക്ഷാ രംഗത്ത് വിദഗ്ധരായ ജീവനക്കാരെ സൃഷ്ടിക്കുന്നതിനായി രണ്ട് പ്രധാന പ്രഖ്യാപനങ്ങളുണ്ട്:
അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾ (AHP): ഒപ്‌റ്റോമെട്രി, റേഡിയോളജി, അനസ്തേഷ്യ തുടങ്ങിയ 10 വിഭാഗങ്ങളിലായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1 ലക്ഷം പുതിയ പ്രൊഫഷണലുകളെ സൃഷ്ടിക്കും.
കെയർ ഗിവേഴ്സ് (Care Givers): വയോജന പരിരക്ഷയ്ക്കും മറ്റുമായി 1.5 ലക്ഷം കെയർ ഗിവർമാരെ (പരിചാരകർ) പരിശീലിപ്പിച്ചെടുക്കും. ഇത് ഹോം കെയർ മേഖലയിൽ വലിയ മാറ്റമുണ്ടാക്കും.
Feb 01, 202611:45 AM IST

Union Budget 2026 LIVE: 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി

കഴിഞ്ഞ പത്ത് വർഷത്തെ സർക്കാരിന്റെ തീവ്രശ്രമഫലമായി ഏകദേശം 25 കോടി ജനങ്ങൾ ബഹുതല ദാരിദ്ര്യത്തിൽ നിന്ന് മുക്തരായെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
ഇതിലൂടെ ദാരിദ്ര്യ നിരക്ക് വലിയ തോതിൽ കുറയ്ക്കാൻ സാധിച്ചു. ആനുകൂല്യങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിലെ സുതാര്യതയും സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടി.
advertisement
Feb 01, 202611:42 AM IST

Union Budget 2026 LIVE: എഡ്യൂക്കേഷൻ-ടു-എംപ്ലോയ്‌മെന്റ് എന്റർപ്രൈസസ് സ്റ്റാൻഡിംഗ് കമ്മിറ്റി

ഇന്ത്യയുടെ സേവന മേഖലയെ ശക്തിപ്പെടുത്തുന്നതിനും ആഗോളതലത്തിൽ രാജ്യത്തെ ഒരു മുൻനിര ശക്തിയാക്കി മാറ്റുന്നതിനുമായി ഉന്നതാധികാരമുള്ള ഒരു ‘എഡ്യൂക്കേഷൻ-ടു-എംപ്ലോയ്‌മെന്റ് എന്റർപ്രൈസസ് സ്റ്റാൻഡിംഗ് കമ്മിറ്റി’ രൂപീകരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ വിദ്യാർത്ഥികളെ തൊഴിലിന് പ്രാപ്തരാക്കുന്ന രീതിയിലുള്ള പരിശീലനം ഉറപ്പാക്കുകയും ഐടി, ഹെൽത്ത് കെയർ, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ സേവന മേഖലകളിൽ കയറ്റുമതി സാധ്യതകളും തൊഴിലവസരങ്ങളും കണ്ടെത്തുകയുമാണ് ലക്ഷ്യം.
Feb 01, 202611:43 AM IST

Union Budget 2026 LIVE: ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍; കേരളം ഇല്ല

രാജ്യത്തെ പ്രധാന സാമ്പത്തിക-നഗര കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ വികസിപ്പിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. യാത്ര സമയം കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രഖ്യാപിച്ച പുതിയ റൂട്ടുകൾ:
മുംബൈ – പൂനെ
പൂനെ – ഹൈദരാബാദ്
ഹൈദരാബാദ് – ബെംഗളൂരു
ഹൈദരാബാദ് – ചെന്നൈ
ചെന്നൈ – ബെംഗളൂരു
ഡൽഹി – വാരണാസി
വാരണാസി – സിലിഗുഡി ‌കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാൻ ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരവും പുറത്തുവന്നിരുന്നു.
Feb 01, 202611:32 AM IST

Union Budget 2026 LIVE: അടിസ്ഥാനസൗകര്യ വികസനത്തിന് 12.2 ലക്ഷം കോടി രൂപ

അടുത്ത സാമ്പത്തിക വർഷത്തേക്ക് 2026-27) മൂലധന ചെലവ് 12.2 ലക്ഷം കോടി രൂപയായി ധനമന്ത്രി വർധിപ്പിച്ചു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത്രയും വലിയൊരു തുക വകയിരുത്തുന്നത് ഇതാദ്യമായാണ്. 5 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകും. ഈ നഗരങ്ങളെ പുതിയ സാമ്പത്തിക വളർച്ചാ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. 2014-15 കാലഘട്ടത്തിൽ വെറും 2 ലക്ഷം കോടി രൂപയായിരുന്ന മൂലധന ചെലവാണ് ഇപ്പോൾ 12.2 ലക്ഷം കോടിയിൽ എത്തിനിൽക്കുന്നത്. തൊഴിലവസരങ്ങൾ: റോഡുകൾ, റെയിൽവേ, പാലങ്ങൾ എന്നിവയുടെ നിർമ്മാണത്തിലൂടെ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
advertisement
Feb 01, 202611:30 AM IST

Union Budget 2026 LIVE: 10,000 കോടി രൂപയുടെ SME ഗ്രോത്ത് ഫണ്ട്

‌ചെറുകിട-ഇടത്തരം വ്യവസായങ്ങളെ ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ള ‘ചാമ്പ്യന്മാരാക്കി’ മാറ്റുന്നതിനായി 10,000 കോടി രൂപയുടെ പ്രത്യേക വളർച്ചാ ഫണ്ട് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിലൂടെ എംഎസ്എംഇകൾക്ക് ഇക്വിറ്റി പിന്തുണ നൽകും. അതായത് കടമെടുക്കുന്നതിന് പകരം മൂലധന നിക്ഷേപമായി തുക ലഭിക്കാൻ ഇത് സഹായിക്കും. പഴയ യന്ത്രങ്ങൾ മാറ്റി അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് പ്രത്യേക സഹായം നൽകും.
Feb 01, 202611:28 AM IST

Union Budget 2026 LIVE: 200 പാരമ്പര്യ വ്യവസായ ക്ലസ്റ്ററുകൾ പുനരുദ്ധരിക്കും

രാജ്യത്തെ 200 പാരമ്പര്യ വ്യവസായ ക്ലസ്റ്ററുകളെ നവീകരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പഴയകാല വ്യവസായ കേന്ദ്രങ്ങളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സജീവമാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ കൈത്തറി, കയർ, കശുവണ്ടി മേഖലകളിലെ ക്ലസ്റ്ററുകൾക്ക് ഈ പദ്ധതിയിലൂടെ പുതിയ യന്ത്രസാമഗ്രികളും വിപണന സൗകര്യങ്ങളും ലഭിക്കാൻ വലിയ സാധ്യതയുണ്ട്.
Feb 01, 202611:25 AM IST

Union Budget 2026 LIVE: സെമികണ്ടക്ടർ മിഷൻ 2.0 പ്രഖ്യാപിച്ചു

നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിലെ മറ്റൊരു നിർണ്ണായക പ്രഖ്യാപനമാണിത്. ഇന്ത്യയെ ലോകത്തിന്റെ ‘ചിപ്പ് ഹബ്ബ്’ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0 (ISM 2.0) സർക്കാർ പ്രഖ്യാപിച്ചു. സെമികണ്ടക്ടർ മിഷന്റെ ആദ്യ ഘട്ടം (ISM 1.0) വൻ വിജയമായിരുന്നുവെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ടാറ്റ, മൈക്രോൺ തുടങ്ങിയ വമ്പൻ കമ്പനികൾ ഇന്ത്യയിൽ ചിപ്പ് നിർമ്മാണ ശാലകൾ ആരംഭിക്കാൻ ഇത് കാരണമായി. ഇതിന്റെ തുടർച്ചയായാണ് ISM 2.0 വരുന്നത്.
advertisement
Feb 01, 202611:24 AM IST

Union Budget 2026 LIVE: ഇലക്ട്രോണിക്സ് ഉൽപ്പാദനത്തിന് വൻ കുതിപ്പ്

ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണത്തിനുള്ള പദ്ധതിയുടെ വിഹിതം 40,000 കോടി രൂപയായി ധനമന്ത്രി വർദ്ധിപ്പിച്ചു. ഇന്ത്യയെ ഒരു ആഗോള ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റുകയും ഇറക്കുമതി കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ചിപ്പുകൾ, സർക്യൂട്ട് ബോർഡുകൾ തുടങ്ങിയവയുടെ ആഭ്യന്തര നിർമ്മാണത്തിന് ഇത് വലിയ ഊർജ്ജം നൽകും.
Feb 01, 202611:22 AM IST

Union Budget 2026 LIVE: ബയോഫാർമ സ്ട്രാറ്റജി

ബജറ്റ് പ്രസംഗത്തിൽ ബയോഫാർമ സ്ട്രാറ്റജി പ്രഖ്യാപിച്ച് ധനമന്ത്രി. “അറിവ്, സാങ്കേതികവിദ്യ, നവീകരണം എന്നിവയിലൂടെ ആരോഗ്യ പുരോഗതി കൈവരിക്കുന്നതിനുള്ള ബയോഫാർമ സ്ട്രാറ്റജി ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ മേഖലയിലെ ഡിജിറ്റൽ പരിസ്ഥിതിയെ ശക്തിപ്പെടുത്തും.” ആരോഗ്യ മേഖലയിലെ വിവരങ്ങൾ ഡിജിറ്റലായി ഏകോപിപ്പിക്കുകയും ചികിത്സാ സൗകര്യങ്ങൾ വേഗത്തിലാക്കുകയും ചെയ്യുക, മരുന്നുകളുടെയും വാക്സിനുകളുടെയും ഗവേഷണത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
Feb 01, 202611:18 AM IST

Union Budget 2026 LIVE: ഖനനത്തിന് കേരളത്തെ ഉൾ‌പ്പെടുത്തി ധാതു മണൽ ഇടനാഴി

ഖനനത്തിന് കേരളത്തെ ഉൾ‌പ്പെടുത്തി ധാതുമണൽ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിന് പുറമെ തമിഴ്നാടും ഒഡീഷയും ഇടനാഴിയിൽ
advertisement
Feb 01, 202611:13 AM IST

Union Budget 2026 LIVE: 'അവ്യക്തതയ്ക്ക് പകരം നടപടിയാണ് സർക്കാർ തിരഞ്ഞെടുത്തത്'

അവ്യക്തതയ്ക്ക് പകരം നമ്മുടെ സർക്കാർ നിർണ്ണായകമായും സ്ഥിരമായും നടപടിയാണ് തിരഞ്ഞെടുത്തത്, പൊതുനിക്ഷേപത്തിൽ ശക്തമായ ഊന്നൽ നിലനിർത്തിക്കൊണ്ട് ദൂരവ്യാപകമായ ഘടനാപരമായ പരിഷ്കാരങ്ങൾ, സാമ്പത്തിക വിവേകം, പണ സ്ഥിരത എന്നിവ ഞങ്ങൾ പിന്തുടർന്നു, സീതാരാമൻ പറഞ്ഞു.
കഴിഞ്ഞ 12 വർഷത്തെ ഭരണത്തെ ‘അനിശ്ചിതത്വത്തിന് പകരം കർമ്മോത്സുകത’തെരഞ്ഞെടുത്ത കാലഘട്ടമായാണ് ധനമന്ത്രി വിശേഷിപ്പിച്ചത്. വെറും വാക്കുകൾക്ക് പകരം ഘടനാപരമായ പരിഷ്കാരങ്ങൾക്കും (Structural Reforms) സാമ്പത്തിക അച്ചടക്കത്തിനുമാണ് സർക്കാർ മുൻഗണന നൽകിയതെന്നും ധനമന്ത്രി
Feb 01, 202611:09 AM IST

Union Budget 2026 LIVE: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സുസ്ഥിരതയിലേക്കും സന്തുലിതമായ വളർച്ചയിലേക്കും മാറി

നിർമല സീതാരാമന്റെ പത്താമത്തെ (ഇടക്കാല ബജറ്റുകൾ ഉൾപ്പെടെ) കേന്ദ്ര ബജറ്റ് അവതരണം പാർലമെന്റിൽ പുരോഗമിക്കുകയാണ്. ഗുരു രവിദാസ് ജയന്തിയുടെയും മാഘ പൂർണിമയുടെയും പുണ്യവേളയിൽ ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി പ്രസംഗം ആരംഭിച്ചത്. കഴിഞ്ഞ 12 വർഷത്തെ ഭരണനേട്ടങ്ങൾ എടുത്തുപറഞ്ഞ ധനമന്ത്രി, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സുസ്ഥിരതയിലേക്കും സന്തുലിതമായ വളർച്ചയിലേക്കും മാറിയെന്ന് അവകാശപ്പെട്ടു.
Feb 01, 202611:00 AM IST

Union Budget 2026 LIVE: ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം (2026-27) ഇങ്ങനെ

കഴിഞ്ഞ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ പ്രകാരം ഇന്ത്യയുടെ വളർച്ചാ പാത ഇപ്രകാരമാണ്:
‌അടുത്ത സാമ്പത്തിക വർഷം (2026-27) ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച 6.8% മുതൽ 7.2% വരെ ആയിരിക്കുമെന്ന് സർവേ പ്രവചിക്കുന്നു.
2026 മാർച്ച് 31-ന് അവസാനിക്കുന്ന ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7.4% വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്.
ജപ്പാനെ മറികടന്ന് ഇന്ത്യ ഇപ്പോൾ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ജർമനിയെയും മറികടന്ന് മൂന്നാം സ്ഥാനത്തെത്തുകയാണ് ലക്ഷ്യം.
advertisement
Feb 01, 202610:56 AM IST

Union Budget 2026 LIVE: ‌സ്വതന്ത്ര ഇന്ത്യ ഇതുവരെ കണ്ട ബജറ്റുകൾ ഇവയാണ്

വാർഷിക ബജറ്റുകൾ 73
ഇടക്കാല ബജറ്റുകൾ 14
പ്രത്യേക/മിനി ബജറ്റുകൾ 4 ആദ്യ ബജറ്റ്: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് 1947 നവംബർ 26-ന് ആദ്യ ധനമന്ത്രിയായ ആർ.കെ. ഷൺമുഖം ചെട്ടി അവതരിപ്പിച്ചു. ഏറ്റവും കൂടുതൽ ബജറ്റുകൾ: മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ് ഏറ്റവും കൂടുതൽ ബജറ്റുകൾ (10 എണ്ണം) അവതരിപ്പിച്ചത്. നിർമല സീതാരാമന്റെ റെക്കോർഡ്: ഇന്നത്തെ ബജറ്റോടെ നിർമല സീതാരാമൻ തുടർച്ചയായി 9 തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി മാറും. ഇതിനുമുമ്പ് മൊറാർജി ദേശായി (6 തവണ), പി. ചിദംബരം (9 തവണ – വിവിധ കാലയളവിൽ) എന്നിവരായിരുന്നു ഈ നേട്ടത്തിന് അരികിലുണ്ടായിരുന്നത്. പേപ്പർലെസ് ബജറ്റ്: 2021 മുതൽ ബജറ്റ് പൂർണമായും ഡിജിറ്റലായി ആണ് അവതരിപ്പിക്കുന്നത് സമയമാറ്റം: 1999 വരെ വൈകുന്നേരം 5 മണിക്ക് ബജറ്റ് അവതരിപ്പിച്ചിരുന്ന രീതി മാറ്റി രാവിലെ 11 മണിയാക്കിയത് അന്നത്തെ ധനമന്ത്രി യശ്വന്ത് സിൻഹയാണ്.
Feb 01, 202610:54 AM IST

Union Budget 2026 LIVE: കേന്ദ്രമന്ത്രിസഭാ യോഗം ബജറ്റിന് അംഗീകാരം നൽ‌കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പാർലമെന്റിൽ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗം 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിന് ഔദ്യോഗികമായി അംഗീകാരം നൽകി. ഇനി ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിലേക്ക് പുറപ്പെടും. കൃത്യം രാവിലെ 11 മണിക്ക് അവർ തന്റെ ചരിത്രപരമായ ഒമ്പതാം ബജറ്റ് അവതരണം ആരംഭിക്കും.
Feb 01, 202610:46 AM IST

Union Budget 2026 LIVE: വികസിത് ഭാരതത്തിലേക്കുള്ള അടുത്ത ചുവടുവെപ്പ്: കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

2026-27 വർഷത്തെ കേന്ദ്ര ബജറ്റ് ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പായിരിക്കുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. കഴിഞ്ഞ 11 വർഷമായി മോദി സർക്കാർ ഈ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ തന്റെ തുടർച്ചയായ ഒമ്പതാം ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിയുടെ ഈ പ്രസ്താവന. അതേസമയം, രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മോശമാണെന്ന് ആരോപിച്ച കോൺഗ്രസ് എംപി പ്രമോദ് തിവാരി, ബജറ്റ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ചുള്ളതാണോ എന്ന് ചോദിച്ചു. ചെറുകിട വ്യവസായങ്ങൾക്കും കർഷകർക്കും ആദായനികുതി സ്ലാബുകളിലും മാറ്റങ്ങൾ വരുത്തുമോ എന്ന് രാജ്യം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
Feb 01, 202610:41 AM IST

Union Budget 2026 LIVE: ബജറ്റിൽ രാജ്യം പ്രധാനമായും ഉറ്റുനോക്കുന്ന അഞ്ച് കാര്യങ്ങൾ

1. പുതിയ ആദായനികുതി നിയമം- 1961-ലെ പഴയ ആദായനികുതി നിയമത്തിന് പകരമായി ലളിതമായ ഒരു പുതിയ നിയമം ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചേക്കാം. ഇത് 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരാനാണ് സാധ്യത. കൂടാതെ, പുതിയ നികുതി വ്യവസ്ഥയിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയിൽ നിന്ന് 1 ലക്ഷം രൂപയായി വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2. തൊഴിലവസരങ്ങളും നൈപുണ്യ വികസനവും- വർഷാവർഷം ലക്ഷക്കണക്കിന് യുവാക്കൾ തൊഴിൽ വിപണിയിലേക്ക് എത്തുന്ന സാഹചര്യത്തിൽ, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ ബജറ്റിലുണ്ടാകും. ഉൽപാദന മേഖലയുമായി ബന്ധിപ്പിച്ചുള്ള പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. 3. ‘ട്രംപ് താരിഫ്’ പ്രതിരോധം- അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മേൽ ഏർപ്പെടുത്താൻ സാധ്യതയുള്ള അധിക നികുതികളെ പ്രതിരോധിക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ബജറ്റിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകിയേക്കാം. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളിൽ നിന്ന് ഇന്ത്യൻ വിപണിയെ സംരക്ഷിക്കുക എന്നതാകും സർക്കാരിന്റെ ഒരു പ്രധാന മുൻഗണന. 4. അടിസ്ഥാന സൗകര്യ വികസനം- റോഡുകൾ, റെയിൽവേ, തുറമുഖങ്ങൾ എന്നിവയുടെ വികസനത്തിനായി സർക്കാർ ഏകദേശം 12.04 ലക്ഷം കോടി രൂപ വകയിരുത്താൻ സാധ്യതയുണ്ട്. റെയിൽവേയിൽ ട്രെയിൻ അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ‘കവച് 4.0’ സുരക്ഷാ സംവിധാനത്തിന് വലിയൊരു തുക നീക്കിവെച്ചേക്കാം. 5. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പുഷ് – സാങ്കേതിക മേഖലയിൽ ഇന്ത്യയെ മുൻനിരയിൽ എത്തിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിന് പ്രത്യേക ഫണ്ടുകളും നയങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികളും ഇതിന്റെ ഭാഗമാകും.
Feb 01, 202610:28 AM IST

Union Budget 2026 LIVE: കേന്ദ്ര ബജറ്റ് അവതരണം എപ്പോൾ?

ഇന്ന്, 2026 ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു തുടങ്ങും. സാധാരണയായി ശനിയാഴ്ചയും ഞായറാഴ്ചയും പാർലമെന്റ് അവധിയാണെങ്കിലും, ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കുക എന്ന കീഴ്‌വഴക്കം പിന്തുടരുന്നതിനാലാണ് ഇത്തവണ ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. നിർമല സീതാരാമന്റെ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് അവതരണമാണിത്. ഇതോടെ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡ് അവർക്ക് സ്വന്തമാകും
Feb 01, 202610:26 AM IST

Union Budget 2026 LIVE: സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമോ? ഉറ്റുനോക്കി വിപണി

സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ ധനമന്ത്രി നിർമല സീതാരാമൻ ഇളവ് നൽകുമോ എന്ന് രാജ്യം അതീവ താല്പര്യത്തോടെ നിരീക്ഷിക്കുകയാണ്. നിലവിൽ 6 ശതമാനമുള്ള അടിസ്ഥാന ഇറക്കുമതി തീരുവ 3 ശതമാനമായി കുറയ്ക്കണമെന്നാണ് ജ്വല്ലറി മേഖലയുടെയും വ്യാപാരികളുടെയും പ്രധാന ആവശ്യം. എങ്കിലും, 2026-ലെ ബജറ്റിൽ സ്വർണത്തിന്റെ നികുതി നിരക്കുകളിൽ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ തീരുവ കുറയ്ക്കുന്നത് ഇറക്കുമതി വർധിപ്പിക്കാനും അതുവഴി വിദേശനാണ്യ ശേഖരത്തെ ബാധിക്കാനും സാധ്യതയുള്ളതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
advertisement
Feb 01, 202610:21 AM IST

Union Budget 2026 LIVE: റെയിൽവേയിലും അടിസ്ഥാന സൗകര്യ വികസനത്തിലും പ്രതീക്ഷയർപ്പിച്ച് യാത്രക്കാർ

‌ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കെ, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ തങ്ങളുടെ വലിയ പ്രതീക്ഷകൾ പങ്കുവെച്ചു. റെയിൽവേയുടെ നവീകരണവും അടിസ്ഥാന സൗകര്യ വികസനവുമാണ് പലരും പ്രധാനമായും ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ വർഷത്തെ ആദായനികുതി സ്ലാബുകളിലെ മാറ്റം മധ്യവർഗത്തിന് വലിയ ഗുണമായെന്ന് ഒരു യാത്രക്കാരൻ അഭിപ്രായപ്പെട്ടു. മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തിൽ ഇന്ത്യയുടെ വളർച്ച നിർണായകമാണെന്നും, ഇത്തവണ ഷിപ്പിംഗ്, റെയിൽവേ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്ന് കരുതുന്നതായും അദ്ദേഹം എഎൻഐയോട് പറഞ്ഞു. “അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ വികസനമാണ് നടക്കുന്നത്, ബജറ്റ് ഇത് കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഐടി മേഖലയിലെ ജീവനക്കാരനായ ശിവ മംഗൾ റാഹിയും റെയിൽവേയിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു. സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂടുതൽ ആധുനിക സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പുതിയ നികുതി വ്യവസ്ഥയിൽ കൂടുതൽ ഇളവുകൾ ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. റെയിൽ കണക്റ്റിവിറ്റിയും യാത്രക്കാരുടെ അനുഭവവും മെച്ചപ്പെടുത്തുന്ന നടപടികൾക്കായി രാജ്യം കാതോർക്കുന്നു എന്നതിലേക്കാണ് യാത്രക്കാരുടെ ഈ പ്രതികരണങ്ങൾ വിരൽ ചൂണ്ടുന്നത്.
Feb 01, 202610:17 AM IST

Union Budget 2026 LIVE: ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ആര്?

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. 1959 മുതൽ 1963 വരെയും പിന്നീട് 1967 മുതൽ 1969 വരെയും ധനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, രണ്ട് ഇടക്കാല ബജറ്റുകൾ ഉൾപ്പെടെ ആകെ 10 ബജറ്റുകളാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. 1959 ഫെബ്രുവരി 28-നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ബജറ്റ് അവതരണം. തന്റെ 10 ബജറ്റുകളിൽ എട്ടെണ്ണം പൂർണ ബജറ്റുകളും രണ്ടെണ്ണം ഇടക്കാല ബജറ്റുകളുമായിരുന്നു. സ്വന്തം ജന്മദിനത്തിൽ (ഫെബ്രുവരി 29) ബജറ്റ് അവതരിപ്പിച്ച ഏക ധനമന്ത്രി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട് (1964-ലും 1968-ലും)
Feb 01, 202610:14 AM IST

Union Budget 2026 LIVE: അടൽ പെൻഷൻ യോജന വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യം

അടൽ പെൻഷൻ യോജനയിലെ പ്രതിമാസ പെൻഷൻ തുക വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കോടിക്കണക്കിന് ഗുണഭോക്താക്കൾ. എന്നാൽ പെൻഷൻ തുക വർധിപ്പിക്കുന്നത് പ്രീമിയം തുക ഉയരാൻ കാരണമാകുമെന്നും, ഇത് കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് സാമ്പത്തിക ബാധ്യതയാകുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. നിലവിൽ പ്രതിമാസം 1,000 രൂപ മുതൽ 5,000 രൂപ വരെയാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്ന പെൻഷൻ. 2015-ൽ പദ്ധതി ആരംഭിച്ചത് മുതൽ ഈ തുകയിൽ മാറ്റം വരുത്തിയിട്ടില്ല. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ പെൻഷൻ തുക പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമാണ്. ജനുവരി 21ന് ചേർന്ന മന്ത്രിസഭാ യോഗം അടൽ പെൻഷൻ യോജന 2030-31 സാമ്പത്തിക വർഷം വരെ തുടരാൻ അനുമതി നൽകിയിരുന്നു. ജനുവരി 19-ലെ കണക്കനുസരിച്ച് ഏകദേശം 8.66 കോടി വരിക്കാരാണ് ഈ പദ്ധതിയിലുള്ളത്. എങ്കിലും, പെൻഷൻ തുക വർധിപ്പിക്കാൻ ഇപ്പോൾ പദ്ധതിയൊന്നുമില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നേരത്തെ പാർലമെന്റിനെ അറിയിച്ചിരുന്നു. പെൻഷൻ വർധിപ്പിച്ചാൽ വരിക്കാർ അടയ്ക്കേണ്ട വിഹിതവും വർധിപ്പിക്കേണ്ടി വരും. ഇത് സാധാരണക്കാരുടെ ബജറ്റിനെ ബാധിക്കുമെന്നതിനാൽ നിലവിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് ഔദ്യോഗിക തീരുമാനം.
advertisement
Feb 01, 202610:10 AM IST

Union Budget 2026 LIVE: നികുതി ഇളവുകളും ലളിതമായ നിയമങ്ങളും പ്രതീക്ഷിച്ച് നിർമാണ മേഖല ‌

രാജ്യത്തെ ഉൽപാദനം വർധിപ്പിക്കുന്നതിനും ആഗോള വിപണിയിൽ മത്സരക്ഷമത കൈവരിക്കുന്നതിനുമായി വരാനിരിക്കുന്ന ബജറ്റിൽ നികുതി ഇളവുകളും സങ്കീർണമായ നിയമങ്ങളിൽ ലഘൂകരണവുമാണ് നിർമാണ മേഖലയിലെ പ്രമുഖർ ആവശ്യപ്പെടുന്നത്. ഇടി-പിഡബ്ല്യുസി നടത്തിയ സർവേയിൽ പങ്കെടുത്ത 50 ശതമാനത്തിലധികം സിഇഒമാരും നികുതി ഇളവിനാണ് മുൻഗണന നൽകിയത്. ഏകദേശം 17 ശതമാനം പേർ വിപണിയിലെ ഡിമാൻഡ് വർധിപ്പിക്കാനുള്ള നടപടികളും വേഗത്തിലുള്ള പദ്ധതി അംഗീകാരങ്ങളും ആവശ്യപ്പെട്ടു.
Feb 01, 202610:07 AM IST

Union Budget 2026 LIVE: ബജറ്റ് അവതരണത്തിന് മുൻപ് ധനമന്ത്രി രാഷ്ട്രപതിയെ കാണുന്നത് എന്തുകൊണ്ട്?

ഫെബ്രുവരി 1-ന് രാവിലെ, ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപായി ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ കാണുകയും ബജറ്റ് അവതരണത്തിനുള്ള ഔദ്യോഗിക അനുമതി വാങ്ങുകയും ചെയ്യുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി ശുഭലക്ഷണമായി രാഷ്ട്രപതി ധനമന്ത്രിക്ക് തൈരും പഞ്ചസാരയും നൽകുന്ന ഒരു ആചാരമുണ്ട്. ഇന്നും ഈ ചടങ്ങുകൾ കൃത്യമായി നടന്നു.
Feb 01, 202610:05 AM IST

Union Budget 2026 LIVE: നിർമല സീതാരാമന്റെ ബജറ്റിൽ 'ട്രംപ് പ്രഭാവം' പ്രതിഫലിക്കുമോ?

യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് ചർച്ചകളിൽ നേരിട്ട് പങ്കെടുക്കുന്നില്ലായിരിക്കാം. എന്നാൽ ഇന്ത്യ എടുക്കേണ്ട പല സുപ്രധാന തീരുമാനങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം നിഴലിക്കുന്നുണ്ട്. പ്രത്യേകിച്ച്, വ്യാപാര ബന്ധങ്ങളിൽ അനിശ്ചിതത്വം നിറഞ്ഞ ഒരു വർഷത്തിന് ശേഷം. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര കരാറുകളിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. നിയമങ്ങളേക്കാൾ കരുത്തിന് പ്രാധാന്യമുള്ള ഇന്നത്തെ ലോകത്ത്, 2026-ലെ ഇന്ത്യയുടെ വ്യാപാര പ്രകടനം വിദേശ നയതന്ത്രത്തേക്കാൾ കൂടുതൽ ആഭ്യന്തര വിപണിയിലെ മത്സരക്ഷമതയെയായിരിക്കും ആശ്രയിച്ചിരിക്കുക. 2026-ലെ ബജറ്റിലുടനീളം നിശബ്ദമായി മുഴങ്ങുന്ന ഒരു പ്രധാന സന്ദേശം ഇതാണ്. അതുകൊണ്ട് തന്നെയാണ് ക്ഷണിക്കപ്പെടാത്ത ഈ അതിഥിയുടെ (ട്രംപ്) സാന്നിധ്യം ഈ ബജറ്റിൽ ഏറെ നിർണ്ണായകമാകുന്നത്.
advertisement
Feb 01, 202610:02 AM IST

Union Budget 2026 LIVE: മോദി സർക്കാരിന്റെ വമ്പൻ 'മൂലധന ചെലവ്'

ഇന്നത്തെ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധാകേന്ദ്രം അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ് തന്നെയായിരിക്കും. ബ്ലൂംബെർഗ് സർവ്വേ പ്രകാരം, ഇത്തവണ ഏകദേശം 12.04 ലക്ഷം കോടി രൂപ (ജിഡിപിയുടെ ഏകദേശം 3%) മൂലധന ചെലവിനായി സർക്കാർ വകയിരുത്താൻ സാധ്യതയുണ്ട്. എന്നാൽ, വലിയ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കുന്നതിലും വിപുലീകരിക്കുന്നതിലും സർക്കാർ ഒരു പരിധിയിൽ എത്തിനിൽക്കുകയാണെന്ന് ചില സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്
Feb 01, 202610:01 AM IST

Union Budget 2026 LIVE: ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമല സീതാരാമൻ കർത്തവ്യ ഭവനിലെത്തി

പാർലമെന്റിൽ 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി പങ്കജ് ചൗധരിയും കർത്തവ്യ ഭവനിലെത്തി. ഇന്ന് രാവിലെ 11 മണിക്ക് ലോക്‌സഭയിലാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.
തുടർച്ചയായി ഒമ്പതാം തവണ ബജറ്റ് അവതരിപ്പിക്കുന്നു എന്ന ചരിത്ര നേട്ടവും ഇതോടെ ധനമന്ത്രിക്ക് സ്വന്തമാകും. 2026-27 വർഷത്തെ കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷിക്കുന്ന വരുമാനവും ചെലവും സംബന്ധിച്ച പ്രസ്താവനയാണ് അവർ സഭയിൽ വെക്കുന്നത്.
ബജറ്റ് അവതരണത്തോടൊപ്പം, 2003ലെ ഫിസ്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്‌മെന്റ് ആക്ട് സെക്ഷൻ 3(1) പ്രകാരമുള്ള രണ്ട് സുപ്രധാന റിപ്പോർട്ടുകളും ധനമന്ത്രി സഭയിൽ സമർപ്പിക്കും. ഇടക്കാല ധനനയ തന്ത്രം , മാക്രോ ഇക്കണോമിക് ഫ്രെയിംവർക്ക് സ്റ്റേറ്റ്‌മെന്റ് എന്നിവയാണവ. കൂടാതെ, സർക്കാരിന്റെ സാമ്പത്തിക നിർദ്ദേശങ്ങൾക്ക് നിയമസാധുത നൽകുന്ന ‘ഫിനാൻസ് ബിൽ 2026’ അവതരിപ്പിക്കാനുള്ള അനുമതിയും നിർമല സഭയിൽ തേടും.
Feb 01, 20269:58 AM IST

Union Budget 2026 LIVE: ബജറ്റ് ദിനത്തിൽ എംസിഎക്സിൽ വെള്ളി വിലയിൽ 30 ശതമാനത്തിന്റെ വൻ ഇടിവ്

കഴിഞ്ഞ വാരമുണ്ടായ കനത്ത വില്പന സമ്മർദത്തിന് പിന്നാലെ, സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിലെ മാറ്റങ്ങൾ നിക്ഷേപകർ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നു. 1980ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റദിന തകർച്ചയാണ് വെള്ളി വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2026ലെ കേന്ദ്ര ബജറ്റ് അവതരണത്തോടനുബന്ധിച്ച് ഇന്ന് എംസിഎക്സിൽ പ്രത്യേക വ്യാപാര സെഷൻ നടക്കുന്നത് നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച സ്വർണവിലയിലും വലിയ കുറവുണ്ടായി. എംസിഎക്സിൽ ഏപ്രിൽ മാസത്തെ സ്വർണ ഫ്യൂച്ചേഴ്സ് 9 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 1,67,406 രൂപ എന്ന നിലയിലെത്തി. തലേദിവസം സ്വർണം 1,93,096 രൂപ എന്ന റെക്കോർഡ് ഉയരത്തിൽ എത്തിയതിന് പിന്നാലെയാണിത്. വെള്ളി ഫ്യൂച്ചേഴ്സ് 17 ശതമാനത്തോളം ഇടിഞ്ഞ് കിലോയ്ക്ക് 3,32,002 രൂപ എന്ന നിലയിലേക്ക് താഴ്ന്നു.
അന്താരാഷ്ട്ര വിപണിയിലും സമാനമായ തകർച്ച ദൃശ്യമായി. കോമെക്സിൽ ള്ളി വില രണ്ട് ദിവസത്തിനുള്ളിൽ 30 ശതമാനവും സ്വർണവില 13 ശതമാനവും ഇടിഞ്ഞു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്ന സൂചനകളും, പുതിയ ഫെഡ് ചീഫായി കെവിൻ വാർഷിനെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതുമാണ് വിപണിയിലെ ഈ വൻ തകർച്ചയ്ക്ക് പ്രധാന കാരണമായത്.
advertisement
Feb 01, 20269:55 AM IST

Union Budget 2026 LIVE: കേന്ദ്ര ബജറ്റ് പ്രധാനമാകുന്നത് എന്തുകൊണ്ട്? ഇന്ത്യയുടെ ഭരണനിർവഹണത്തിന്റെ രൂപരേഖ

ഇന്ത്യയെപ്പോലെ വിശാലവും വൈവിധ്യപൂർണവുമായ ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ നട്ടെല്ലാണ് കേന്ദ്ര ബജറ്റ്. ഇത് കേവലം ഒരു വാർഷിക സാമ്പത്തിക കണക്കെടുപ്പ് മാത്രമല്ല, മറിച്ച് സർക്കാരിന്റെ ദീർഘവീക്ഷണങ്ങളെ പ്രവൃത്തിപഥത്തിൽ എത്തിക്കാനുള്ള പ്രധാന ഉപകരണം കൂടിയാണ്. പ്രതീക്ഷിക്കുന്ന വരുമാനത്തെയും ആസൂത്രണം ചെയ്ത ചെലവുകളെയും കുറിച്ചുള്ള വ്യക്തമായ ചിത്രം ബജറ്റ് നൽകുന്നു. നികുതികളിലൂടെയും മറ്റ് സ്രോതസുകളിലൂടെയും എങ്ങനെ പണം സമാഹരിക്കണമെന്നും, അവ വിവിധ മന്ത്രാലയങ്ങൾക്കും സംസ്ഥാനങ്ങൾക്കും മറ്റ് നിർണായക മേഖലകൾക്കും എങ്ങനെ വിഭജിച്ചു നൽകണമെന്നും ബജറ്റ് തീരുമാനിക്കുന്നു.
ഈ തീരുമാനങ്ങൾ രാജ്യത്തിന്റെ വളർച്ചാ മുൻഗണനകൾ, സാമൂഹിക ക്ഷേമ പദ്ധതികൾ, സാമ്പത്തിക സ്ഥിരത എന്നിവയെ രൂപപ്പെടുത്തുന്നു. ലളിതമായി പറഞ്ഞാൽ, സർക്കാരിന്റെ നയപരമായ വാഗ്ദാനങ്ങളെ കൃത്യമായ സമയപരിധിക്കുള്ളിൽ നടപ്പിലാക്കാൻ സാധിക്കുന്ന കർമപദ്ധതികളായി ബജറ്റ് മാറ്റുന്നു. വരാനിരിക്കുന്ന ഒരു വർഷത്തെ സാമ്പത്തിക മാനേജ്‌മെന്റിനും ഭരണനിർവഹണത്തിനുമുള്ള വ്യക്തമായ വഴികാട്ടിയാണിത്.
Feb 01, 20269:53 AM IST

Union Budget 2026 LIVE: ഉപഭോഗം വർധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ കാത്ത് ചില്ലറ വിൽപന മേഖല

രാജ്യത്തെ ഉപഭോഗം വർധിപ്പിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം മെച്ചപ്പെടുത്താനുമുള്ള നയങ്ങളാണ് ചില്ലറ വിൽപന മേഖല ഇത്തവണത്തെ ബജറ്റിൽ പ്രധാനമായും പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ റീട്ടെയിൽ വിപണി 2032-ഓടെ 2 ട്രില്യൺ ഡോളറായി ഇരട്ടിക്കുമെന്ന് SRED-ലെ ശ്രീറാം പിഎം മോംഗ പറഞ്ഞു. എന്നാൽ ഇത് ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ ആശ്രയിച്ചിരിക്കും. നികുതി പരിഷ്കാരങ്ങൾ, എളുപ്പത്തിലുള്ള വായ്പാ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ബിസിനസ് ചെയ്യാനുള്ള എളുപ്പം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ശ്രദ്ധ നൽകുകയാണെങ്കിൽ, സംഘടിത റീട്ടെയിൽ മേഖലയ്ക്ക് മെട്രോ നഗരങ്ങൾക്ക് പുറത്തേക്കും വളരാൻ സാധിക്കും. ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആഭ്യന്തര വിപണിയിൽ ഉണർവ് ഉണ്ടാക്കാനും സഹായിക്കും.
Feb 01, 20269:50 AM IST

Union Budget 2026 LIVE: വിപണി ഉറ്റുനോക്കുന്നത് എസ്ടിടി (STT), ക്യാപിറ്റൽ ഗെയിൻസ് ടാക്സ് എന്നിവയിൽ

നിക്ഷേപങ്ങളിൽ നിന്നുള്ള ആദായത്തെ ബാധിക്കുന്ന നികുതി ഘടനയിൽ ഇത്തവണത്തെ ബജറ്റ് മാറ്റം വരുത്തുമോ എന്ന് നിക്ഷേപകർ ഉറ്റുനോക്കുന്നു. ഓഹരി ഇടപാടുകൾക്ക് മേലുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (STT), മൂലധന നേട്ടത്തിനുള്ള നികുതി എന്നിവ ലാഭവിഹിതത്തെ കുറയ്ക്കുന്നതിനാൽ ഇവ പുനഃപരിശോധിക്കണമെന്നാണ് വിപണിയിലെ ആവശ്യം. എന്നാൽ സർക്കാർ നിലവിലെ സ്ഥിതി തുടരാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.
advertisement
Feb 01, 20269:49 AM IST

Union Budget 2026 LIVE: എഐ നയങ്ങളിൽ വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് സാങ്കേതിക മേഖല

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയ്ക്ക് കൂടുതൽ നയപരമായ പിന്തുണയും, വിവിധ വ്യവസായങ്ങളിൽ എഐ നടപ്പിലാക്കുന്നതിനായുള്ള സഹകരണവുമാണ് സാങ്കേതിക മേഖല ഈ ബജറ്റിൽ പ്രധാനമായും പ്രതീക്ഷിക്കുന്നത്. എഐ ഗവേഷണത്തിനും വികസനത്തിനുമായി (R&D) ഗ്രാൻ്റുകൾ, ഇൻസെന്റീവുകൾ, മറ്റ് നയപരമായ നടപടികൾ എന്നിവ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവാലി സ്ഥാപകയും സിഇഒയുമായ ശ്രീവിദ്യ കണ്ണൻ പറഞ്ഞു. ഓട്ടോമേഷൻ, കാര്യക്ഷമത, ഡാറ്റ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.
Feb 01, 20269:46 AM IST

Union Budget 2026 LIVE: വ്യവസായ മേഖലയുമായി ബന്ധിപ്പിച്ചുള്ള പരിഷ്കാരങ്ങൾക്കായി വിദ്യാഭ്യാസ മേഖല

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിലേക്ക് പോകുന്നത് കുറയ്ക്കുന്നതിനുമായി കൃത്യമായ നിക്ഷേപം വേണമെന്ന് വിദ്യാഭ്യാസ വിദഗ്ധർ ആവശ്യപ്പെടുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കൂട്ടിയത് കൊണ്ട് മാത്രം ഈ പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് ബിറ്റ്‌സ് പിലാനിയിലെ പ്രൊഫസർ വി രാംഗോപാൽ റാവു പറഞ്ഞു. തൊഴിൽ മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ കണക്കിലെടുത്ത്, അക്കാദമിക് പഠനവും തൊഴിൽ മേഖലയുടെ ആവശ്യങ്ങളും തമ്മിലുള്ള ഏകോപനം അത്യന്താപേക്ഷിതമാണ്. ഉന്നത വിദ്യാഭ്യാസം യഥാർത്ഥ ലോകത്തെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തിയുള്ളതാകണമെന്ന് എക്‌സ്‌എൽആർഐ ഡൽഹി-എൻസിആറിലെ ഫാ. നെൽസൺ എ ഡിസിൽവ കൂട്ടിച്ചേർത്തു.
Feb 01, 20269:44 AM IST

Union Budget 2026 LIVE: വായ്പാ സൗകര്യങ്ങളും ജിഎസ്ടി, ടിഡിഎസ് വ്യക്തതയും തേടി എംഎസ്എംഇ മേഖല

ചെറുകിട-ഇടത്തരം സംരംഭകർ ഉൽപ്പാദന മേഖലയ്ക്കുള്ള പ്രത്യേക പിന്തുണയും എളുപ്പത്തിലുള്ള വായ്പാ സൗകര്യങ്ങളും ആഗോള വ്യാപാരത്തിലെ അനിശ്ചിതത്വങ്ങൾ നേരിടാനുള്ള നടപടികളുമാണ് ഇത്തവണത്തെ ബജറ്റിൽ പ്രധാനമായും പ്രതീക്ഷിക്കുന്നത്. എകെഎംഇ ഫിൻട്രേഡ് സിഇഒ ആകാശ് ജയിൻ പറയുന്നതനുസരിച്ച്, എംഎസ്എംഇ മേഖലയിൽ ഏകദേശം 30 ലക്ഷം കോടി രൂപയുടെ വായ്പാ കുറവുണ്ട്. ഇത് മൊത്തം വായ്പാ ആവശ്യകതയുടെ 24 ശതമാനത്തോളം വരും. വായ്പാ പുനർനിർണയ വിൻഡോകൾ വർദ്ധിപ്പിക്കുക, ഭാഗിക വായ്പാ ഗ്യാരന്റികൾ നൽകുക, ദീർഘകാല ഫണ്ടിംഗ് എളുപ്പമാക്കുക എന്നിവ അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ, സാമ്പത്തിക സേവനങ്ങളുടെ ജിഎസ്ടി യുക്തിസഹമാക്കണമെന്നും ടിഡിഎസ് നിയമങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളും കറൻസി മൂല്യത്തിലെ ചാഞ്ചാട്ടവും കാരണം 2025 ഒരു പ്രക്ഷുബ്ധമായ വർഷമായിരുന്നുവെന്ന് കോർ ഇന്റഗ്ര എംഡി മഹേഷ് കൃഷ്ണമൂർത്തി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ സർക്കാർ ഉൽപ്പാദന മേഖലയ്ക്കും എംഎസ്എംഇകൾക്കും പിന്തുണ നൽകുന്നതോടൊപ്പം തന്നെ കൂടുതൽ കരുതലോടെയുള്ള സമീപനമായിരിക്കും ബജറ്റിൽ സ്വീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു.
advertisement
Feb 01, 20269:41 AM IST

Union Budget 2026 LIVE: എഐ, ഗവേഷണം എന്നിവയിൽ പ്രതീക്ഷയർപ്പിച്ച് ആരോഗ്യ-ഫാർമ മേഖലകൾ

ഇത്തവണത്തെ ബജറ്റിൽ ആരോഗ്യ മേഖലയ്ക്കുള്ള വിഹിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വലിയ പ്രാധാന്യം ലഭിക്കുമെന്ന് കരുതപ്പെടുന്നു. രോഗങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനായി എക്സ്-റേകളും മെഡിക്കൽ ഇമേജിംഗും വിശകലനം ചെയ്യാൻ സഹായിക്കുന്ന ‘മെഷീൻ ലേണിംഗ്’ ടൂളുകൾ ഉൾപ്പെടെയുള്ള എഐ രോഗനിർണയ സംവിധാനങ്ങൾക്ക് സർക്കാർ പിന്തുണ നൽകിയേക്കും. ഗ്രാമപ്രദേശങ്ങളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാനും പരിശോധനാ ചെലവുകൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഫാർമ മേഖല വെറും ഉൽപ്പാദനത്തിനപ്പുറം ഗുണമേന്മയുള്ള വളർച്ചയിലേക്ക് മാറേണ്ടതുണ്ടെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ചെയർമാൻ സതീഷ് റെഡ്ഡി പറഞ്ഞു. 2047-ഓടെ ഇന്ത്യൻ ഫാർമ വ്യവസായം 500 ബില്യൺ ഡോളറിലെത്താൻ ലക്ഷ്യമിടുമ്പോൾ, ഗവേഷണത്തിനും പുതിയ മരുന്നുകളുടെ വികസനത്തിനും കൃത്യമായ ഫണ്ടിംഗ് സംവിധാനം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡിക്കൽ ഉപകരണ നിർമ്മാണ മേഖല നികുതി പരിഷ്കരണവും ആഭ്യന്തര നിർമ്മാണത്തിനുള്ള കൂടുതൽ പിന്തുണയും പ്രതീക്ഷിക്കുന്നു.
Feb 01, 20269:36 AM IST

Union Budget 2026 LIVE: ബജറ്റ് ദിനത്തിൽ ശ്രദ്ധാകേന്ദ്രമാകുന്ന മേഖലകൾ ഏതൊക്കെ?

ബജറ്റ് പ്രഖ്യാപനങ്ങൾ പുറത്തുവരുമ്പോൾ ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ്, പ്രതിരോധം, റെയിൽവേ, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകളിലെ ഓഹരികൾ വിപണിയിൽ പ്രധാനമായും ശ്രദ്ധിക്കപ്പെടാൻ സാധ്യതയുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ഊർജ്ജം, കൃഷി എന്നീ മേഖലകളിലെ സർക്കാർ നിക്ഷേപത്തെയും നയപരമായ തീരുമാനങ്ങളെയും നിക്ഷേപകർ അതീവ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്. കൂടാതെ, നികുതി ഇളവുകളെയും പലിശ നിരക്കുകളെയും കുറിച്ചുള്ള സൂചനകൾ ധനകാര്യ, ഭവന നിർമാണ മേഖലകളിലെ ഓഹരികളിൽ പ്രതിഫലിച്ചേക്കാം.
Feb 01, 20269:30 AM IST

Union Budget 2026 LIVE: സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമോ അതോ കൂട്ടുമോ?

ബജറ്റ് പ്രതീക്ഷകൾക്കിടെ സ്വർണ്ണ വിപണിയിൽ ചർച്ചകൾ സജീവം. ഇന്ത്യൻ രൂപയുടെ മൂല്യത്തെയും കറന്റ് അക്കൗണ്ട് കമ്മിയെയും ബാധിക്കുമെന്നതിനാൽ സ്വർണ ഇറക്കുമതി ഇപ്പോഴും നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിൽ, ഇന്ന് പ്രഖ്യാപിക്കുന്ന ഇറക്കുമതി തീരുവയിലെ മാറ്റങ്ങൾ സ്വർണ വിപണിയെ സംബന്ധിച്ച് നിർണായകമാണ്. തീരുവ കുറയ്ക്കുകയാണെങ്കിൽ അത് സാധാരണക്കാർക്ക് സ്വർണം വാങ്ങാനുള്ള നല്ലൊരു അവസരമായി മാറും. എന്നാൽ തീരുവ വർധിപ്പിക്കുകയാണെങ്കിൽ അത് സ്വർണ വ്യാപാരികളെയും നിക്ഷേപകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കും.
advertisement
Feb 01, 20269:28 AM IST

Union Budget 2026 LIVE: ഇടത്തരക്കാർ ഈ ബജറ്റിനെ ഇത്രയധികം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

ഇത്തവണത്തെ ബജറ്റ് തങ്ങളുടെ ദൈനംദിന സാമ്പത്തികാവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് ഇടത്തരക്കാർ അതീവ താല്പര്യത്തോടെയാണ് നിരീക്ഷിക്കുന്നത്. ആദായനികുതി ഇളവുകൾ വഴി ലഭിക്കുന്ന സമ്പാദ്യം, പുതിയ നിക്ഷേപങ്ങൾ, ഭവന വായ്പകൾ, തൊഴിലവസരങ്ങൾ എന്നിവയെല്ലാം ബജറ്റ് പ്രഖ്യാപനങ്ങളെ ആശ്രയിച്ചിരിക്കും. കൂടാതെ ഇന്ധനവില, പലവ്യഞ്ജനങ്ങളുടെ വില തുടങ്ങിയ നിത്യജീവിത ചെലവുകളിലും ബജറ്റ് കാര്യമായ സ്വാധീനം ചെലുത്തിയേക്കാം.
Feb 01, 20269:27 AM IST

Union Budget 2026 LIVE: ഇന്ത്യയുടെ നിലവിലെ പണപ്പെരുപ്പ നിരക്ക് എത്രയാണ്?

2025-26 ലെ സാമ്പത്തിക സർവേ പ്രകാരം ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2025 ഏപ്രിൽ-ഡിസംബർ കാലയളവിൽ ശരാശരി പണപ്പെരുപ്പ നിരക്ക് 1.7 ശതമാനമാണ്. സിപിഐ സൂചിക ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില കുറഞ്ഞതാണ് പണപ്പെരുപ്പം ഇത്രത്തോളം താഴാൻ പ്രധാന കാരണമായത്. ഇത് വിപണിയിലെ വിലക്കയറ്റത്തെ നിയന്ത്രിക്കാനും ഉപഭോഗം വർധിപ്പിക്കാനും സഹായിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2026 LIVE Updates: ആദായനികുതി: തിരക്ക് കുറയ്ക്കാൻ പുതിയ സമയക്രമം
Advertisement
Open in App
Home
Video
Impact Shorts
Web Stories