TRENDING:

Kerala Budget 2024 LIVE: ക്ഷേമ പെൻഷൻ വര്‍ധനവില്ല; പുതിയ പെൻഷൻ പദ്ധതി; ലൈഫിൽ 5 ലക്ഷം വീടുകൾ

Last Updated:

സിൽവർ ലൈനിനായി ശ്രമം തുടരും. വിദേശ, സ്വകാര്യ സർവകലാശാലകൾ. സര്‍ക്കാര്‍ ജീവനക്കാരുടെ  ഒരു ഗഡു ഡി എ കുടിശ്ശിക ഏപ്രിൽ മാസത്തെ ശമ്പളത്തിനൊപ്പം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. ക്ഷേമ പെൻഷൻ വർധനയില്ല. എന്നാൽ അടുത്ത സാമ്പത്തിക വർഷം മുതൽ കൃത്യസമയത്ത് പെൻഷൻ നൽകുമെന്നും വാഗ്ദാനം ചെയ്യുന്നു. സർക്കാർ ജീവനക്കാര്‍ക്ക് നിലവിലെ പങ്കാളിത്ത പെൻഷന് പകരം പുതിയ പെൻഷൻ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. ഇന്ത്യൻ വിദേശ നിർമിത മദ്യത്തിന്റെ ഗാൽവനേജ് ഫീസ്  10 രൂപയായി വർധിപ്പിച്ചു. കോടതി ഫീസുകളും വര്‍ധിപ്പിക്കും. 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 2025ഓടെ ലൈഫ് പദ്ധതിയിൽ പുതുതായി 5 ലക്ഷം വീടുകൾ നിർമിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു. വിദേശ, സ്വകാര്യ സർവകലാശാലകളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാർ 2 ലക്ഷം രൂപയുടെ കവറേജുള്ള ഇൻഷുറൻസ് പദ്ധതിയും പ്രഖ്യാപിച്ചു.   സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണ് ഉള്ളതെന്ന് ധനമന്ത്രി. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞു. മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം മൂന്ന് വർഷത്തിൽ ലക്ഷ്യമിടുന്നു. വിഴിഞ്ഞം ഈ വർഷം മേയിൽ പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന് കേരളത്തോട് ശത്രുതാപരമായ സമീപനം. കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നുവെന്ന് ധനമന്ത്രി  പറഞ്ഞു.   സര്‍ക്കാര്‍ ജീവനക്കാരുടെ  ഒരു ഗഡു ഡി എ കുടിശ്ശിക ഏപ്രിൽ മാസത്തെ ശമ്പളത്തിനൊപ്പം നൽകും.

Union Budget 2024(യൂണിയൻ ബജറ്റ്) Live Updates
advertisement
February 05, 202411:43 AM IST

Kerala Budget Updates: ബജറ്റ് അവതരണം പൂർത്തിയായി

ബജറ്റ് അവതരണം പൂർത്തിയായി. സഭ പിരിഞ്ഞു. രണ്ടര മണിക്കൂറാണ് ബജറ്റ് അവതരണം നീണ്ടത്. ബജറ്റ് പുസ്തകത്തിന്റെ കവർപേജിൽ ഇന്ത്യൻ ഭരണഘടനയാണ് ആലേഖനം ചെയ്തിരിക്കുന്നത്
February 05, 202411:24 AM IST

Kerala Budget Updates: വിദേശ മദ്യത്തിന് വില കൂടും

വിദേശ മദ്യത്തിനുള്ള എക്സൈസ് തീരുവ വർധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതുവഴി വിജേശ മദ്യത്തിന് ലിറ്ററിന് 10 രൂപ വർധിക്കും
February 05, 202411:19 AM IST

Kerala Budget Updates: സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ജീവനക്കാർക്ക് സുരക്ഷിതമായ പുതിയ പദ്ധതി ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.
advertisement
February 05, 202411:09 AM IST

Kerala Budget Updates: ക്ഷേമ പെൻഷൻ വർധനവില്ല

ക്ഷേമ പെൻഷൻ വർധനയില്ല. അടുത്ത സാമ്പത്തികവർഷം മുതൽ കൃത്യസമയത്ത് പെൻഷൻ നൽകുമെന്നും ധനമന്ത്രി
February 05, 202410:57 AM IST

Kerala Budget Updates: അങ്കണവാടി ജീവനക്കാർക്കായി ഇൻഷുറൻസ് പദ്ധതി

അങ്കണവാടി ജീവനക്കാർക്കായി രണ്ട് ലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
February 05, 202410:50 AM IST

Kerala Budget Updates: തുറന്ന ചർച്ചക്ക് തയാർ

സർക്കാരിനു ധൂർത്തെന്ന ആരോപണത്തിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മന്ത്രിമാരുടെ എണ്ണം, ചെലവ് , വിദേശയാത്ര എന്നിവയിൽ യുഡിഎഫ് കാലവുമായോ മറ്റു സംസ്ഥാനങ്ങളുമായോ താരതമ്യം ചെയ്തു പരിശോധിക്കാം. ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും ധനമന്ത്രി പറഞ്ഞു
advertisement
February 05, 202410:49 AM IST

Kerala Budget Updates: മത്സ്യബന്ധന മേഖലക്ക് 227 കോടി

മൽസ്യബന്ധന മേഖലയയ്ക്ക് 227. 12 കോടി രൂപ ബജറ്റിൽ വകയിരുത്തി. പട്രോളിങ്ങിനായുള്ള ബോട്ട് ഉൾപ്പെടെ വിഭവങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ഒൻപത് കോടി രൂപ നീക്കിവച്ചു. സേവിങ് കം റിലീഫ് പദ്ധതിയിൽ സംസ്ഥാന വിഹിതമായി 22കോടി രൂപയും മാറ്റിവച്ചതായി ധനമന്ത്രി
February 05, 202410:43 AM IST

Kerala Budget Updates: 5 നഴ്സിംഗ് കോളജുകൾ ആരംഭിക്കും

സംസ്ഥാനത്ത് പുതുതായി 5 നഴ്സിംഗ് കോളജുകൾ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. മെഡിക്കൽ കോളേജുകളിലെ മാലിന്യ സംസ്കരണ പദ്ധതികൾക്കായി 13 കോടി. പുതിയ ഡയാലിസിസ് സെൻററുകൾ സ്ഥാപിക്കുന്നതിന് 30.88കോടി രൂപ
February 05, 202410:38 AM IST

Kerala Budget Updates: ശബരിമല വിമാനത്താവളത്തിന് 1.85 കോടി

ശബരിമല വിമാനത്താവളത്തിനായി ബജറ്റിൽ 1.85 കോടി രൂപ നീക്കിവെച്ചു. ശബരിമല മാസ്റ്റർ പ്ലാനായി 27.6 കോടി രൂപയും ബജറ്റിൽ വകയിരുത്തി
advertisement
February 05, 202410:31 AM IST

Kerala Budget Updates: മോഡൽ സ്കൂളായി ഉയർത്തും

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു സ്കൂൾ മോഡൽ സ്കൂൾ ആയി ഉയർത്തും. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.6 2 കോടി. സ്കൂളുകളുടെ ആധുനികവൽക്കരണത്തിന് 33 കോടി. സൗജന്യ യൂണിഫോം വിതരണത്തിന് 155.34 കോടി
February 05, 202410:29 AM IST

Kerala Budget Updates: പുതിയ ഡീസൽ ബസുകൾ വാങ്ങും

ഗതാഗതമേഖലയ്ക്ക് 1976 കോടി രൂപ അനുവദിച്ചു. ഗ്രാമീണ റോഡുകൾ ഉൾപ്പെടെ 1000 കോടിരൂപയുടെ റോഡ് നിർമാണ പ്രവർത്തനം നടത്തും
February 05, 202410:26 AM IST

Kerala Budget Updates: വൈ ഫൈ സ്പോട്ടുകൾ സ്ഥാപിക്കും

2000 വൈഫൈ സ്പോട്ടുകൾ സ്ഥാപിക്കുന്നതിന് 25 കോടി രൂപ ബജറ്റിൽ അനുവദിച്ചു. ടെക്നോപാർക്കിന്റെ വികസനത്തിനായി 27.41 കോടി
advertisement
February 05, 202410:22 AM IST

Kerala Budget Updates: റബർ താങ്ങുവില വർധിപ്പിച്ചു

റബർ താങ്ങുവില 180 രൂപയായി വര്‍ധിപ്പിക്കുന്നതായി ബജറ്റ് പ്രഖ്യാപനം. നിലവില്‍ 170 രൂപയാണ്. ടെക്സ്റ്റെൽ മേഖലയ്ക്കായി 279.1 കോടി അനുവദിച്ചു
February 05, 202410:14 AM IST

Kerala Budget Updates: വ്യവസായ മേഖലക്കായി 1580 കോടി

വ്യവസായ മേഖലക്കായി 1500 കോടി പ്രഖ്യാപിച്ച് ധനമന്ത്രി.  കയർ വ്യവസായ മേഖലയിലെ പദ്ധതികൾക്കായി 107.64കോടി. കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ പുനരജീവന പദ്ധതിക്കായി 30 കോടി
February 05, 202410:08 AM IST

Kerala Budget Updates: കുട്ടനാടിന് 100 കോടി

കുട്ടനാട് മേഖലകളുടെ അടിസ്ഥാന വികസനത്തിനായി നൂറുകോടി രൂപ. കോട്ടയം ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിനായി 50 കോടി വകയിരുത്തി.
advertisement
February 05, 202410:06 AM IST

Kerala Budget Updates: ലൈഫിൽ കേന്ദ്ര ബ്രാൻഡിങ് അനുവദിക്കില്ല

ഭവന നിർമ്മാണ പദ്ധതികളിൽ കേന്ദ്ര ബ്രാൻഡിങ് അനുവദിക്കില്ലെന്ന് ധനമന്ത്രി. ലൈഫ് പദ്ധതിയിലെ കേന്ദ്ര വിഹിതം കൂടി സംസ്ഥാനം കണ്ടെത്താൻ ശ്രമിക്കുമെന്നും പ്രഖ്യാപനം.
February 05, 202410:01 AM IST

Kerala Budget Updates: 2025ഓടെ 5 ലക്ഷം വീടുകൾ

2025 ഓടെ ലൈഫ് പദ്ധതിയിൽ 5 ലക്ഷം വീടുകൾ നിര്‍മിച്ചുനൽകുമെന്ന് ബജറ്റ് പ്രഖ്യാപനം. ലൈഫ് പദ്ധതിയിലൂടെ വരുന്ന രണ്ടുവർഷംകൊണ്ട് പതിനായിരം കോടി രൂപയുടെ നിർമ്മാണം ലക്ഷ്യം വെക്കുന്നു.
February 05, 20249:59 AM IST

Kerala Budget Updates: 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കും

2025 നവംബർ ഒന്നോടെ അതിദാരിദ്ര്യം ഇല്ലാതാക്കും. ഇതിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. വിവിധ സാക്ഷരത പരിപാടികൾക്കായി 30 കോടി രൂപ
advertisement
February 05, 20249:55 AM IST

Kerala Budget Updates: കാർഷിക മേഖലക്ക് 1698 കോടി രൂപ

നെല്ലുൽപാദന പദ്ധതികൾക്കായി 93.6 കോടി. നാളികേര വികസനത്തിനായി 65 കോടി. വിള ആരോഗ്യപരിപാലനത്തിനായി 13 കോടി
February 05, 20249:53 AM IST

Kerala Budget Updates: ചന്ദന കൃഷി പ്രോത്സാഹിപ്പിക്കും

സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. വനം വന്യജീവി മേഖലയ്ക്ക് 232.25 കോടി വകയിരുത്തി.
February 05, 20249:46 AM IST

Kerala Budget Updates: കായിക മേഖലയിൽ 10000 തൊഴിലവസരങ്ങൾ

കായികമേഖലയിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. രാജ്യാന്തര കായിക ഉച്ചകോടിയിലൂടെ 5000 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു
advertisement
February 05, 20249:44 AM IST

Kerala Budget Updates: സ്വകാര്യ സർവകലാശാലകളും സ്ഥാപിക്കും

കൂടുതൽ വിദേശ വിദ്യാർത്ഥികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുക ലക്ഷ്യം. സർവകലാശാലകളെ സാങ്കേതികമായി മികവുറ്റതാക്കും. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് വിദേശ സർവകലാശാലകൾ സ്ഥാപിക്കാൻ ശ്രമം നടത്തും
February 05, 20249:38 AM IST

Kerala Budget Updates: 25 സ്വകാര്യ വ്യവസായ പാർക്കുകൾ

സംസ്ഥാനത്ത് അടുത്ത വർഷം 25 സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങുമെന്ന് ധനമന്ത്രി. ടൂറിസം മേഖലയിൽ 5000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കും
February 05, 20249:28 AM IST

Kerala Budget Updates: കേരളീയം തുടരും

പ്രതിസന്ധികളെ മറികടക്കാനുള്ള മറുമരുന്നാണ് കേരളീയമെന്നും അത് വരുംവർഷങ്ങളിലും തുടരുമെന്നും ബജറ്റ് പ്രഖ്യാപനം. അടുത്ത വർഷത്തേക്ക് കേരളീയത്തിനായി 10 കോടി രൂപ അനുവദിച്ചു.
advertisement
February 05, 20249:26 AM IST

Kerala Budget Updates: തനത് നികുതി വരുമാനം ഇരട്ടിയാകും

തനത് നികുതി വരുമാനം അടുത്ത സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇരട്ടിയാകും. തനത് നികുതി വരുമാനം 78,000 കോടി രൂപയായി വർദ്ധിച്ചു. അനുവദിച്ച വായ്പ പരിധിയാണ് കേന്ദ്രസർക്കാർ ഗണ്യമായി വെട്ടിക്കുറച്ചത്. തൊഴിലാളി സമൂഹത്തെ സർക്കാരിനെതിരായി തിരിച്ചു വിടാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്
February 05, 20249:24 AM IST

Kerala Budget Updates: നികുതി വരുമാനത്തിൽ റെക്കോർഡ് വളർച്ച

സംസ്ഥാനത്തിന്റെ നികുതി വരുമാനം ഇരട്ടിയായി.‌ അത് സ്വപ്നതുല്യമായ നേട്ടം. നികുതി വരുമാനം ഇനിയും കൂടും. തനത് നികുതി വരുമാനം അടുത്ത സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇരട്ടിയാകും
February 05, 20249:21 AM IST

Kerala Budget Updates: കേന്ദ്ര അവഗണനക്കെതിരായ സമരം

കേന്ദ്ര അവഗണനക്കെതിരായ സമരം പ്രതിപക്ഷം സ്വന്തം നിലയ്ക്കെങ്കിലും നടത്തണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര അവഗണനയെ കുറിച്ച് പ്രതിപക്ഷത്തിന് ഇപ്പോൾ ബോധ്യമായെന്നും ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
advertisement
February 05, 20249:19 AM IST

Kerala Budget Updates: കെ റെയിലിനായി ശ്രമം തുടരും

കേരളത്തിൽ കെ റെയിൽ നടപ്പാക്കുന്നതിനായി ശ്രമം തുടരുമെന്ന് ധനമന്ത്രി. റെയിൽ വികസനത്തിൽ കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുകയാണ്.
February 05, 20249:14 AM IST

Kerala Budget Updates: തിരുവനന്തപുരം മെട്രോ

തിരുവനന്തപുരം മെട്രോക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി. റെയിൽവേ വികസനത്തിൽ കേന്ദ്രം കേരളത്തെ തുടർച്ചയായി അവഗണിക്കുന്നു.
February 05, 20249:12 AM IST

Kerala Budget Updates: അടിസ്ഥാന സൗകര്യ വികസനത്തിന് 500 കോടി

അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി 500 കോടി ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി. ദേശീയപാതകളുടെ വികസനം പുരോഗമിക്കുന്നത് അതിവേഗത്തിൽ
advertisement
February 05, 20249:11 AM IST

Kerala Budget Updates: വിഴിഞ്ഞത്തിൽ പ്രതീക്ഷയർപ്പിച്ച് ബജറ്റ്

വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ. വിഴിഞ്ഞത്തിന് പ്രത്യേക പരിഗണനയെന്നും ധനമന്ത്രി. ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകൾ വിഴിഞ്ഞം തീരത്ത് അടുക്കുന്ന തരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്
February 05, 20249:09 AM IST

Kerala Budget Updates: കേരളത്തെ തകർക്കാനാവില്ല

ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് അവതരണത്തിൽ കേന്ദ്ര സർക്കാരിന് വിമർശനം. സംസ്ഥാനത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നുവെന്നും ധനമന്ത്രി പറഞ്ഞു
February 05, 20249:04 AM IST

Kerala Budget Updates: ഭാവിക്ക് വേണ്ടിയുള്ള ബജറ്റ്

കേരളത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റിൽ എല്ലാവരെയുമാണ് സന്തോഷിപ്പിക്കണമെന്നാണ് ആഗ്രഹം. സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ട് സ്വാഭാവികമായി ഉണ്ടായതല്ല , കേന്ദ്ര സർക്കാരിന്റെ നിലപാട് കാരണം ഉണ്ടായതാണ്. കേരളം നിലപാട് പറഞ്ഞതിന് പിന്നാലെ മറ്റു സംസ്ഥാനങ്ങളും എഐസിസി നേതൃത്വവും ഇക്കാര്യം വസ്തുത ആണെന്ന് വ്യക്തമാക്കിയതായും ധനമന്ത്രി പറഞ്ഞു
advertisement
February 05, 20249:03 AM IST

Kerala Budget Updates: ബജറ്റ് അവതരണം തുടങ്ങി

ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനക്ഷേമ പദ്ധതികൾ ബജറ്റിൽ ഇടം പിടിക്കുമോ എന്ന് അറിയാനുള്ള ആകാംക്ഷിയിലാണ് കേരളം. ഇന്ധന സെസ് കുറയ്ക്കുന്നതടക്കമുള്ള ജനപ്രിയ നടപടികൾ ബജറ്റിൽ ഇടം പിടിച്ചേക്കും എന്നാണ് സൂചന
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Budget 2024 LIVE: ക്ഷേമ പെൻഷൻ വര്‍ധനവില്ല; പുതിയ പെൻഷൻ പദ്ധതി; ലൈഫിൽ 5 ലക്ഷം വീടുകൾ
Open in App
Home
Video
Impact Shorts
Web Stories