ആപ്പിൾ ഐഫോൺ 6 എസ് ഇന്ത്യയിൽ നിർമിക്കുന്നു

webtech_news18 , News18 India
ആപ്പിൾ കഴിഞ്ഞ വർഷം ഐഫോൺ എസ്ഇ ഇന്ത്യയിൽ നിർമിച്ചിരുന്നു. ഇതായിരുന്നു ആദ്യ മെയ്ഡ് ഇൻ ഇന്ത്യ സ്മാർട്ട് ഫോൺ. എന്നാൽ മറ്റൊരു ഐഫോൺ കൂടി ഇന്ത്യയിൽ നിർമിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ആപ്പിളിന്റെ ഐഫോൺ 6 എസ് ആണ് ഇന്ത്യയിൽ നിർമിക്കാൻ തയ്യാറെടുക്കുന്നത്. കസ്റ്റംസ് തീരുവ ഒഴിവാക്കാനുള്ള ആപ്പിളിന്റെ തന്ത്രമാണിതെന്നാണ് സൂചന.ഐഫോൺ 6എസിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണം കഴിഞ്ഞ ആഴ്ചമുതൽ ഇന്ത്യയിൽ ആരംഭിച്ചു എന്നാണ് പുതിയ റിപ്പോർട്ടുകൾ. 6 സീരീസ് ഐഫോആപ്പിൾ ഐഫോൺ 6 എസ് ഇന്ത്യയിൽ നിർമിക്കുന്നുൺ സെഗ്മെന്റിൽ പ്രാദേശികമായി നിർമിച്ച ഫോണുകളുടെ വരവോടെ ആപ്പിളിന് നഷ്ടമായ ഇടം കണ്ടെത്താൻ ആഭ്യന്തര ഉത്പാദനത്തിന് കഴിയുമെന്നാണ് വിലയിരുത്തുന്നത്.


ആപ്പിൾ ഐഫോൺ 6എസിന്റെ നിർമാണം പൂർണമായും ഇന്ത്യയിൽ ആരംഭിച്ചിട്ടില്ല. അന്താരാഷ്ട്രതലത്തിലെ നിർമാണ യൂണിറ്റുകളിൽ നിന്ന് ആപ്പിൾ ഐഫോൺ 6എസ് ഇപ്പോഴും ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ആപ്പിളിന്റെ ഐഫോൺ വിൽപ്പനയിൽ മൂന്നിൽ ഒരു ശതമാനവും സംഭാവന ചെയ്യുന്നത് ആപ്പിൾ ഐഫോൺ 6 എസ് ആണ്.കസ്റ്റംസ് തീരുവ വർധിപ്പിച്ചതിനു പിന്നാലെ ആപ്പിൾ ഐഫോണുകളുടെ വില ഉയർത്തിയിരുന്നു. സർക്കാർ കഴിഞ്ഞ വർഷം ഡിസംബറിൽ 10 മുതൽ 15 ശതമാനവും ഫെബ്രുവരിയിൽ 20 ശതമാനവും കസ്റ്റംസ് തീരുവ ഉയർത്തിയിരുന്നു.
>

Trending Now