- 2008ൽ 23-ാം വയസിൽ ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ എത്തിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് മാർക്ക് സുക്കർബർഗ്. അന്ന് പട്ടികയിൽ 785-ാം സ്ഥാനത്തായിരുന്നു അദ്ദേഹം.
- ഫേസ്ബുക്കിന്‍റെ ഫീച്ചർ നിറം നീലയാകാൻ ഒരു കാരണമുണ്ട്. സുക്കർബർഗിന് ചുവപ്പ്, പച്ച നിറങ്ങൾ കാഴ്ച പ്രശ്നമുണ്ടാക്കുന്നതിനാലാണ് നീല തെരഞ്ഞെടുക്കാൻ കാരണം.
- ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുമ്പ് ആഗോള കമ്പനികളായ AOL, മൈക്രോസോഫ്റ്റ് എന്നിവിടങ്ങളിൽനിന്ന് വൻ അവസരങ്ങൾ സുക്കർബർഗിനെ തേടിയെത്തി. എന്നാൽ ഇതെല്ലാം നിരസിച്ച് ഹവാർഡ് സർവകലാശാലയിൽ ഉപരിപഠനത്തിന് പോകുകയാണ് അദ്ദേഹം ചെയ്തത്.
advertisement
- 2011 മുതൽ സുക്കർബർഗ് സസ്യാഹാരം മാത്രമാണ് കഴിക്കുന്നത്. ഇനി മാംസാഹാരം കഴിക്കുന്നെങ്കിൽ അത് താൻ തന്നെ കൊല്ലുന്ന മൃഗങ്ങളുടെ ഇറച്ചിയായിരിക്കുമെന്നും സുക്കർബർഗ് പ്രഖ്യാപിച്ചിട്ടുണ്ട്.
- സുക്കർബർഗിന്‍റെ ബീസ്റ്റ് എന്ന് വിളിക്കുന്ന ഹംഗേറിയൻ നായയുടെ ഫേസ്ബുക്ക് പേജിന് 20 ലക്ഷം ആരാധകരുണ്ട്.
- 2011 ജൂലൈയിൽ ഗൂഗിളിന്‍റെ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ഗൂഗിൾ പ്ലസിനെ ഫേസ്ബുക്ക് മറികടന്നിരുന്നു.
- ചാരനിറത്തിലുള്ള ഫേസ്ബുക്ക് ലോഗോയോടുകൂടിയ ടീഷർട്ടാണ് സുക്കർബർഗ് മിക്കപ്പോഴും ധരിക്കാറുള്ളത്. ഇത് രാവിലെ തന്‍റെ രാവിലത്തെ സമയം ലാഭിക്കാൻ സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
- മൂന്ന് ലക്ഷം ഫോളോവേഴ്സ് ഉണ്ടെങ്കിലും സുക്കർബർഗിന്‍റെ ട്വിറ്റർ പേജിന് ഇതുവരെ വേരിഫിക്കേഷൻ ലഭിച്ചിട്ടില്ല.
- കേംബ്രിഡ്ജ് അനലറ്റിക്ക ഡാറ്റ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് 2018 ഏപ്രിലിൽ യു.എസ് കോൺഗ്രസിന് മുമ്പാകെ ഹാജരായി സുക്കർബർഗ് വിശദീകരണം നൽകി.
