ഈ മഴക്കാലത്ത് യാത്ര ചെയ്യുമ്പോൾ ലാപ്ടോപ്പ് ഒരു വാട്ടർ പ്രൂഫ് ബാഗിൽ തന്നെ സൂക്ഷിക്കുക. ബാഗിനുള്ളിൽ ജലാംശം ഇല്ലാതാക്കാൻ സിലിക്ക ജെൽ പൌച്ചുകൾ ഉപയോഗിക്കണം.
മഴയത്ത് ഏതെങ്കിലും കാരണവശാൽ ലാപ്ടോപ്പ് നനയുന്ന സാഹചര്യമുണ്ടായാൽ, ബാറ്ററിയും മറ്റു വൈദ്യുത കണക്ഷനുകളും വിച്ഛേദിക്കുക. അതിനുശേഷം മുറിയിലെ ഊഷ്മാവിൽ ലാപ്ടോപ്പിലെ നനവ് മാറാനായി കാത്തിരിക്കുക. ലാപ്ടോപ്പിലെ ജലാംശമെല്ലാം മാറിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ബാറ്ററിയും മറ്റും കണക്ട് ചെയ്യുക.
ഇടിമിന്നലുണ്ടെങ്കിൽ ലാപ്ടോപ്പിലെ യു.എസ്.ബി, എച്ച്ഡിഎംഐ ഉൾപ്പടെയുള്ള എല്ലാ പോർട്ടുകളിലെയും കണക്ഷനുകൾ വിച്ഛേദിക്കുക.
advertisement
മഴക്കാലത്ത് യാത്ര ചെയ്യുമ്പോൾ ലാപ്ടോപ്പ് ബാഗിനുള്ളിൽ വെക്കുന്നതിന് മുമ്പ് ഒരു വലിയ പ്ലാസ്റ്റിക് കവറോ ടവലോ ഉപയോഗിച്ച് പൊതിയുക.
മഴക്കാലമായതുകൊണ്ട് തന്നെ ഇടയ്ക്കിടെ കറണ്ട് പോകുന്നത് സാധാരണമാണ്. ഈ സാഹചര്യത്തിൽ ലാപ്ടോപ്പ് പ്ലഗിൽ കണക്ട് ചെയ്തു ഉപയോഗിക്കരുത്.
മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ ജനലിനോ വാതലിനോ സമീപത്തിരുന്ന് ലാപ്ടോപ്പ് ഉയോഗിക്കാതിരിക്കുക
ഈർപ്പവും പൊടിയുമുള്ള സ്ഥലങ്ങളിൽ ലാപ്ടോപ്പ് വെക്കാതിരിക്കുക
മഴ പെയ്യുമ്പോൾ ലാപ്ടോപ്പ് അടങ്ങിയ ബാഗ് ഉപയോഗിച്ച് തല മറയ്ക്കുന്നത് ഒഴിവാക്കുക.