സുജിത്തിന്റെ മരണം കാരണമായി
ഡ്രൈനേജ് വൃത്തിയാക്കുന്ന റോബോട്ടുകൾ കമ്പനി ഇപ്പോൾ തമിഴ്നാട് സർക്കാരിന് വേണ്ടിയും നിർമ്മിക്കുന്നുണ്ട്. ഈ പരിചയത്തിൽ തിരുച്ചിറപ്പള്ളിയിൽ സുജിത്ത് കുഴൽകിണറിൽ വീണ സമയത്ത് തമിഴ്നാട്ടിൽ നിന്ന് ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ ജെന്റോബോട്ടിക് സിഇഒ ആയ വിമലിനെ ബന്ധപ്പെട്ടു. പക്ഷേ നിസഹായരായി നോക്കി നിൽക്കാൻ മാത്രമെ ഇവർക്കും കഴിഞ്ഞുള്ളു. ഈ അനുഭവമാണ് മറ്റൊരു ചരിത്ര ദൗത്യത്തിന് ഇവർക്ക് പ്രേരണയായത്.
റോബോട്ട് കൈയ്യിൽ പിടിച്ച് ഉയർത്തും
കുഴൽകിണറിൽ വീഴുന്ന കുട്ടികളുടെ കൈകൾ എപ്പോഴും ഉയർന്നിരിക്കും. അതിനാൽ തന്നെ കൈയ്യിൽ പിടിച്ച് ഉയർത്തി എടുക്കാവുന്ന രീതിയിലുള്ള റോബോട്ടാണ് നിർമ്മിക്കുന്നത്. കൈയ്യിൽ പിടിച്ച് ഉയർത്തുമ്പോൾ കുട്ടിയ്ക്ക് പരുക്ക് ഏൽക്കാൻ സാധ്യതയുണ്ട്. അതിനാൽ പരുക്ക് എൽക്കാതിരിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കണ്ടതുണ്ട്. കൂടാതെ ഉയർത്തുമ്പോൾ വഴിയിലെ തടസങ്ങളിൽ തടയാതിരിക്കാൻ സെൻസറും ഉണ്ടാകും. മോണിറ്ററിലൂടെ നിയന്ത്രിക്കാവുന്ന രീതിയിൽ ക്യാമറ അടക്കം ഒരുക്കിയാകും റോബോട്ട് തയ്യാറാക്കുക. തിരുച്ചിറപ്പള്ളിയിൽ സുജിത്തിന്റെ മരണത്തിന് കാരണമായ അതേ കുഴൽകിണറിൽ ഡമ്മി ഇറക്കി ആദ്യ പരീക്ഷണം നടത്താനാണ് ആലോചന.
advertisement
സേവനം സൗജന്യമായി നൽകും
റോബോട്ട് നിർമ്മിക്കുമ്പോൾ ഇവർക്ക് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി മുന്നിൽ ഒരു മാതൃക ഇല്ല എന്നതായിരുന്നു. അതിനാൽ തന്നെ നിർമ്മിക്കുന്ന റോബോട്ടിന്റെ മാതൃക സൗജന്യമായി തന്നെ ലോകത്ത് ആർക്ക് വേണമെങ്കിലും കൈമാറും. വ്യാവസായിക അടിസ്ഥാനത്തിലാകില്ല നിർമ്മാണം. റോബോട്ടിന് പൈതൺ (python) എന്ന പേര് നൽകാനാണ് ആലോചന. മൂന്ന് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി ആദ്യ റോബോട്ട് പരീക്ഷിക്കാൻ കഴുയുമെന്നാണ് കരുതുന്നത്.
