വാട്ട്സ്ആപ്പിലെ സന്ദേശങ്ങളോട് പ്രതികരിക്കാന്‍ ഏത് ഇമോജിയും ഉപയോഗിക്കാനുള്ള അവസരമാണ് വാട്ട്സ്ആപ്പ് ഇപ്പോള്‍ അവതരിപ്പിരിക്കുന്നതെന്ന് മെറ്റാ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പോസ്റ്റിനൊപ്പം സക്കര്‍ബര്‍ഗ് തന്റെ പ്രിയപ്പെട്ട രണ്ട് ഇമോജികളും പങ്കുവെച്ചിരുന്നു. ഓണ്‍ലൈനില്‍ സന്ദേശങ്ങളോട് പ്രതികരിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതിനുള്ള വാട്ട്‌സ്ആപ്പ് റിയാക്ഷന്‍ ഇമോജി ഫീച്ചര്‍ പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ അപ്‌ഡേഷന്‍ ലഭിക്കുന്നത്.
വാട്ട്‌സ്ആപ്പില്‍ ലഭിക്കുന്ന ഒരു സന്ദേശത്തില്‍ ദീര്‍ഘനേരം അമര്‍ത്തുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളോട് പ്രതികരിക്കാന്‍ സാധിക്കും. ഇതിലെ '+' ബട്ടണ്‍ അമര്‍ത്തിയാല്‍ നേരത്തെ നല്‍കിയിരുന്ന ആറു ഇമോജികള്‍ കൂടാതെ മുഴുവൻ ഇമോജികളും അടങ്ങുന്ന മെനുവിലേക്ക് എത്തും. അതില്‍ നിന്ന് ഇഷ്ടമുള്ള ഇമോജി സെലക്ട് ചെയ്യാം. ഇവിടെ ഏറ്റവും പുതിയ ഇമോജി വരെ ലഭിക്കും.
advertisement
ഇമോജികള്‍ ഉപയോഗിച്ച് സന്ദേശങ്ങളോട് പ്രതികരിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള മറ്റ് പ്ലാറ്റ്ഫോമുകൾക്ക് തുല്യമായി വാട്ട്‌സ്ആപ്പിനെ മാറ്റുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
അതേസമയം, ഈ ഫീച്ചര്‍ ഇതുവരെ ഉപയോക്താക്കള്‍ക്ക് ലഭ്യമായിട്ടില്ല. ഫീച്ചര്‍ ഉടൻ നിങ്ങളുടെ ഫോണില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് വാട്ട്‌സ് ആപ്പിലെ മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ അപഡേറ്റ് ചെയ്തതായി പ്രഖ്യാപിച്ചത്.
ഉപയോക്താക്കളുടെ ഓൺലൈൻ സ്റ്റാറ്റസ് (online status) മറ്റുള്ളവരിൽ നിന്നും മറച്ചു വെയ്ക്കാനുള്ള ഫീച്ചർ വാട്സ്ആപ്പ് (WhatsApp) ഉടൻ പുറത്തിറക്കുമെന്ന് ഈ മാസം ആദ്യം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നിലവിൽ 'ലാസ്റ്റ് സീൻ' (Last Seen) മറച്ചു വെയ്ക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പിലുണ്ട്. ഇതിനു സമാനമായിരിക്കും പുതിയ ഫീച്ചർ. താമസിയാതെ എല്ലാ ഉപഭോക്താക്കൾക്കും ഇത് ലഭ്യമായിത്തുടങ്ങും എന്നാണ് സൂചന.
WABetaInfo -യിൽ പ്രത്യക്ഷപ്പെട്ട റിപ്പോർട്ട് അനുസരിച്ച്, പുതിയ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. ഇത് ബീറ്റ ടെസ്റ്റുകൾക്കായി പോലും ഇതുവരെ അവതരിപ്പിച്ചിട്ടുമില്ല. നിലവിൽ, വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ 'ലാസ്റ്റ് സീൻ' തങ്ങളുടെ കോൺടാക്‌റ്റ് ലിസ്റ്റിൽ ഉള്ളവർക്കു മാത്രം കാണാനാകുന്ന വിധത്തിലോ കോണ്ടാക്ട് ലിസ്റ്റിലെ ചില ആളുകൾക്കു മാത്രം കാണാനാകുന്ന രീതിയിലോ എല്ലാവരിൽ നിന്നും മറച്ചു വെയ്ക്കുന്ന രീതിയിലോ ക്രമീകരിക്കാം. വാട്സ്ആപ്പ് അവതരിപ്പിക്കാനിരിക്കുന്ന ഓൺലൈൻ സ്റ്റാറ്റസ് സംബന്ധിച്ച ഫീച്ചറും ഇത്തരത്തിലുള്ളതാകും.