വീടിനു സമീപത്ത് ചാക്കുകൊണ്ട് നിര്‍മ്മിച്ച അണക്കെട്ടില്‍ രാവിലെ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു ശ്രാവണ്‍. നീന്തല്‍ വശമില്ലാതിരുന്ന കുട്ടി മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
Also Read: അവധി തുടങ്ങി; മൂന്നിടത്തായി നാലു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
ഇത്തവണ ക്രിസ്മസ് അവധിക്കാലം തുടങ്ങിയതിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുങ്ങി മരണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. വെള്ളിയാഴ്ച മാത്രം മൂന്നിടങ്ങളിലായി നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രവണിന്റെ അപകടം. ശരത്ത്, ശരണ്‍ എന്നിവരാണ് ശ്രാവണിന്റെ സഹോദരങ്ങള്‍.
advertisement
Location :
First Published :
December 23, 2018 4:55 PM IST
