മൂത്രം പോകാത്തതിനാൽ വെള്ളം കുടിക്കാനാവില്ല. പൊടിയും തണുപ്പും ഒക്കെ ആരോഗ്യത്തെ ബാധിക്കും. വീടും ടിവിയും മാത്രമാണ് ലോകം. അസുഖം കാരണം ഇതുവരെ സ്കൂളിൽ പോകാനായിട്ടില്ല. ആരോഗ്യവാനായതിന് ശേഷം സ്കൂളിൽ പോകണം. പിന്നെ കൂട്ടുകാർക്കൊപ്പം കളിക്കണം. എന്നാൽ അതിലും വലിയ ഒരാഗ്രഹം അഭിജിത് മനസിൽ സൂക്ഷിക്കുന്നു.
'മോഹൻ ലാലിനെ കാണണം, ഒപ്പം നിന്ന് 2 ഫോട്ടോ എടുക്കണം. കിഡ്നി മാറ്റിവെക്കണം. വെള്ളം കുടിക്കണം. സ്കൂളിൽ പോകണം. പഠിക്കണം'- അഭിജിത് പറയുന്നു. ആഴ്ചയിൽ മൂന്ന് ദിവസം അഭിജിത് ഡയാലിസിസിന് വിധേയനാകുന്നുണ്ട്. എസ്.എ.ടി ആശുപത്രിയിൽ ആണ് ചികിത്സ. 12 വയസിന് ശേഷം കിഡ്നി മാറ്റി വയ്ക്കാൻ
advertisement
ഡോക്ടർമാർ അനുമതി നൽകിയിട്ടുണ്ട്. മകന് കിഡ്നി നൽകാൻ തയാറായി കാത്തിരിക്കുകയാണ് പിതാവ് വിജയകുമാർ. ഡയാലിസിസിന് തന്നെ ഏറെ സാമ്പത്തിക ചെലവുണ്ട്. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വിജയകുമാർ.
