തമലം ത്രിവിക്രമംഗലം ക്ഷേത്രത്തിലെ മോഷണം അന്വേഷിക്കുന്നതിനായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സിറ്റി ഷാഡോ ടീമിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി നടത്തിയ അന്വേഷണത്തിനിടയിലാണ് വിഗ്രഹം മണിയന്‍ കുടുങ്ങിയത്. 200 ഓളം ക്ഷേത്ര മോഷണക്കേസുകളില്‍ മണിയന്‍ പിടിയിലായിട്ടുണ്ട്.
ശ്രീകോവില്‍ പൊളിച്ച് തിരുമുഖച്ചാര്‍ത്തും കാണിക്കവഞ്ചി പൊട്ടിച്ച് കാണിക്കയും കവരുന്നതാണ് ഇയാളുടെ പ്രത്യേകത. 35 വര്‍ഷത്തോളമായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഇയാള്‍ 15 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2016 അവസാനം സിറ്റി ഷാഡോ പൊലീസ് പിടികൂടി ജയിലില്‍ ആയ മണിയന്‍ അടുത്തിടെ ജയിലില്‍നിന്നും ഇറങ്ങി. പൂവാര്‍ പി.എം.സി എസ്.ഐ ചര്‍ച്ച് മുന്‍വശം വച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് 5000 രൂപയോളം കവര്‍ന്ന ശേഷം സിറ്റിയില്‍ എത്തി പൂജപ്പുര ഭാഗത്ത് അടുത്ത കവര്‍ച്ചയ്ക്ക് ശ്രമിക്കുന്നിതിനിടയില്‍ ഷാഡോ പൊലീസ് പിടികൂടുകയായിരുന്നു.
advertisement
പേയാട് മിണ്ണംകോട് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് മുഖചാര്‍ത്ത് മോഷ്ടിച്ചതുള്‍പ്പെടെ പത്തോളം മോഷണങ്ങള്‍ നടത്തിയ ഇയാളെ മിണ്ണംകോട് ദേവീക്ഷേത്രത്തിലെ മുഖ ചാര്‍ത്ത് മറ്റൊരു മോഷ്ടാവുമായി ചേര്‍ന്ന് വില്‍ക്കാന്‍ ശ്രമിക്കവെയാണ് കഴിഞ്ഞ തവണ ഷാഡോ പൊലീസ് കുടുക്കിയത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നിര്‍ദ്ദേശ പ്രകാരം ഡി.സി.പി ആര്‍ ആദിത്യ , കണ്‍ട്രോള്‍ റൂം എ സി വി.സുരേഷ് കുമാര്‍, പൂജപ്പുര എസ് ഐമാരായ ഗിരിലാല്‍, മോഹനന്‍, ഷാഡോ എസ് ഐ സുനില്‍ ലാല്‍,എ എസ് ഐ അരുണ്‍, ഷാഡോ ടിം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണ ത്തിനും അറസ്റ്റിനും നേതൃത്വം നല്കിയത്.
