മൂവാറ്റുപുഴ വിവേകാനന്ദ സ്കൂളിലാണ് സംഭവം. അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് യോഗ ചെയ്യുന്നതിനായി കുട്ടികൾ തയ്യാറെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സാരമായി പരുക്കേറ്റ ഒരു അധ്യാപികയെയും രണ്ട് വിദ്യാർഥികളെയും മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
also read:കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല: ഗുജറാത്തിൽ നാലംഗ കുടുംബത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി
സ്കൂൾ അഡ്മിനിസ്ട്രേറ്റർ കൃഷ്ണകുമാറിന്റെ കാറാണ് അപകടമുണ്ടാക്കിയത്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ശ്രീകുമാർ വർമ എന്നയാളാണ്. കാർ ഗേറ്റ് കടന്നു വരുമ്പോൾ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് പോകാൻ വരിയായി നിൽക്കുകയായിരുന്നു കുട്ടികൾ. ഇവർക്കിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്.
advertisement
ഓടിക്കൂടിയ നാട്ടുകാരും അധ്യാപകരും വിദ്യാർഥികളും ചേർന്നാണ്രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല. കാർ ഡ്രൈവർക്കെെതിരെ കേസ് എടുത്തിട്ടുണ്ട്.
