അപകടത്തില്‍പ്പെട്ടവരിലേറെയും ചിങ്ങവനം, കുറിച്ചി, ചങ്ങനാശേരി, പനച്ചിക്കാട് സ്വദേശികളാണ്. ബസ് റോഡരികിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് എം.സി റോഡില്‍ കോട്ടയത്തിനും ചങ്ങനാശേരിക്കുമിടയില്‍ ഏറെ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ചിങ്ങവനം സൌത്ത് ഇന്ത്യന്‍ ബാങ്കിനും പുത്തന്‍പാലത്ത് പെട്രോള്‍ പമ്പിനും സമീപത്തായാണ് അപകടമുണ്ടായത്. കോട്ടയത്തുനിന്ന് ചങ്ങനാശേരിയിലേക്ക് വരുകയായിരുന്ന ബസ് റോഡരികിലെ പോസ്റ്റിലിടിച്ച് തെന്നിമാറി ഓടയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ചത്.
advertisement
Location :
First Published :
Apr 28, 2019 8:41 PM IST
