നെടുങ്കണ്ടം എസ്.ഡി.എ സ്കൂള്‍ അധികൃതര്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗിനുള്ളില്‍ പാഠപുസ്തകത്തോടൊപ്പം മലവിസര്‍ജ്യം വീട്ടിലേയ്ക്ക് കൊടുത്തയച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂള്‍ സമയത്ത് വസ്ത്രത്തിനുള്ളില്‍ മല വിസര്‍ജ്യം നടത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് നാല് മണിയോടെ സ്കൂള്‍ അധികൃതര്‍ കുട്ടിയുടെ പിതാവിനെ വിളിയ്ക്കുകയും ഉടന്‍ സ്കൂളില്‍ എത്തണമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ജീപ്പ് ഡ്രൈവറായ പിതാവ് കമ്പത്തിന് ഓട്ടം പോയിരിക്കുയായിരുന്നു. മാതാവ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. പ്ലേ സ്കൂള്‍ മുതലുള്ള സ്കൂളില്‍ ആയമാരുടെ സഹായം ലഭ്യമാവില്ലെ എന്ന് പതിവ് ചോദിക്കുകയും ചെയ്തിരുന്നു. ഫോണ്‍ കട്ട് ചെയ്ത സ്കൂള്‍ അധികൃതര്‍ കുട്ടിയെ കഴുകിയ്ക്കുക പോലും ചെയ്യാതെ മറ്റൊരു വസ്ത്രം ധരിപ്പിച്ച് മലം കുട്ടി ധരിച്ചിരുന്ന വസ്ത്രവും മലവും പൊതിഞ്ഞ് ബാഗിനുള്ളില്‍ ആക്കി സ്കൂള്‍ വണ്ടിയില്‍ കയറ്റി വിടുകയുമായിരുന്നു. ബാഗില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതോടെ മറ്റ് കുട്ടികള്‍ കളിയാക്കുകയും പാതി വഴിയില്‍ വെച്ച് മാതാപിതാക്കള്‍ വാഹനത്തില്‍ നിന്ന് കുട്ടിയെ ഇറക്കുകയുമായിരുന്നു. ഇതോടെ മനോ വിഷമത്തിലായ കുട്ടി സ്കൂളില്‍ പോകാന്‍ തയ്യാറായിട്ടില്ല.
advertisement
സംഭവത്തില്‍ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ അന്വേഷണം ആരംഭിച്ചു. അധികൃതര്‍ അടുത്ത ദിവസം സ്കൂള്‍ സന്ദര്‍ശിയ്ക്കുയും മാതാപിതാക്കളെ നേരിട്ട് കാണുകയും ചെയ്യും. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എഐവൈഎഫ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളിലേയ്ക്ക് മാര്‍ച്ച് നടത്തി. എഐവൈഎഫ്ന്‍റെയും എഐഎസ്എഫ്ന്‍റെയും നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്‍റ് അജീഷ് മുതുകുന്നേല്‍ ഉത്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ പ്രസിഡന്‍റ് ആര്‍. അഖില്‍. എബിന്‍ ജോഷി, അന്‍ജിത് ബാബു, രാജീവ് രാജന്‍, നൗഫല്‍ തൂക്കുപാലം, വിഘ്നേശ് നാഗപ്പന്‍, സനീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
