പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനീയറിംഗ് കോളജിലാണ് സംഭവം. കല്ലേറില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
കെ.എസ്.ആര്‍.ടി.സിയുടെ 12.5 ഏക്കര്‍ കോളജിന് പാട്ടത്തിനു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതില്‍ 4.9 ഏക്കര്‍ മാത്രമെ വിട്ടു നല്‍കിയുള്ളൂ.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി സ്ഥാപിച്ച വേലി എസ്.എഫ്.ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പൊളിച്ചുമാറ്റി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബസുകളില്‍ കൊടിനാട്ടുകയും ചെയ്തു.
advertisement
വിദ്യാര്‍ഥികള്‍ പൊളിച്ചുമാറ്റിയ വേലി പുനഃസ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എത്തിയതിനെ തുടര്‍ന്നാണ് ഇന്ന് സംഘര്‍ഷമുണ്ടായത്.
Location :
First Published :
October 30, 2018 7:15 PM IST
