ബാങ്ക് ഡയറക്ടര്‍ സ്ഥാനം ഉള്‍പ്പെടെയുള്ള ഉടന്‍ രാജി വയ്ക്കണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഡിസംബര്‍ ഒന്നിന്ണ് ബാങ്ക് ജീവനക്കാരനായ അനില്‍കുമാര്‍ ആത്മഹത്യ ചെയ്തത്. മൃതദേഹത്തിന് സമീപത്തുനിന്നും ആറ് ആത്മഹത്യാ കുറിപ്പുകളും കണ്ടെടുത്തു. തന്റെ മരണത്തിന് കാരണക്കാരന്‍ ബാങ്ക് പ്രസിഡന്റ് പി വാസുവാണെന്നായിരുന്നു അനികുമാര്‍ കത്തില്‍ എഴുതിയിരുന്നത്.
അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ വാസു മാനസികമായി പിഡിപ്പിച്ചെന്നും വളം വില്‍പ്പനയില്‍ നടത്തിയ തട്ടിപ്പ് തന്റെ പേരിലാക്കിയെന്നും കത്തിലുണ്ട്. ഈ ആരോപണങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കാനും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.
advertisement
Also Read പാർട്ടി നടപടി പേരിന്; സസ്‌പെന്‍ഷന് ശേഷവും ശശിക്കൊപ്പം വേദി പങ്കിട്ട് സിപിഎം നേതാക്കള്‍
മാനന്തവാടി ഏരിയാ കമ്മിറ്റിയംഗം പി വി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ ആണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണം ആരംഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.
