കോഴഞ്ചേരി പാലത്തിന്റെ അടിത്തറയില്‍ വിള്ളല്‍

webtech_news18
പത്തനംതിട്ട: പ്രളയത്തിനു പിന്നാലെ കോഴഞ്ചേരി പാലത്തിന്റെ അടിത്തറയില്‍ വിള്ളല്‍.പൊതുമരാമത്ത് നടത്തിയ പരിശോധനയിലാണിത് ഇക്കാര്യം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ചീഫ് എന്‍ജിനീയര്‍ വ്യാഴാഴ്ച കൂടുതല്‍ പരിശോധനകള്‍ നടത്തും. പ്രളയത്തെ തുടര്‍ന്ന് പാലത്തിനോട് ചേര്‍ന്ന് ജലനിരപ്പുയര്‍ന്നിരുന്നു.


അതേസമയം വിള്ളലിന്റെ വ്യാപ്തി എത്രയുണ്ടെന്ന് ചീഫ് എന്‍ജിനായറുടെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന പരിശോധനയിലേ വ്യക്തമാകൂ. 1948 ല്‍ ആണ് കോഴഞ്ചേരി പാലം പണിതത്. 
>

Trending Now