ഞായറാഴ്ച വൈകിട്ട് ഫോണിൽ സംസാരിച്ചു നിന്ന ദിവ്യ പെട്ടെന്ന് മൊബൈൽ ഫോണും വാച്ചും കൈയിലുണ്ടായിരുന്ന പണവും പൊതിഞ്ഞു പാലത്തിന് സമീപം വച്ചശേഷം ആറ്റിലേക്കു ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഗ്നിശമന സേനയുടെയും നെയ്യാർഡാം പൊലീസിന്റെയും നേതൃത്വത്തിൽ തുടങ്ങിയ തിരച്ചിലിൽ ചെങ്കൽചൂളയിൽ നിന്നെത്തിയ പത്ത് അംഗ സ്കൂബാ ടീമും പങ്കെടുത്തിരുന്നു. ഡാമിലെ ഷട്ടറുകൾ ഉയർത്തിയിരുന്നതിനാൽ ആറ്റിൽ ഒഴുക്ക് ശക്തമായിരുന്നു
തിങ്കളാഴ്ച വൃഷ്ടി പ്രദേശത്തു മഴയുണ്ടായിരുന്നതിനാൽ സംഭരണിയിലേക്കു നീരൊഴുക്കുണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ ഷട്ടറുകൾ കൂടുതൽ സമയം അടയ്ക്കുക അസാധ്യമായിരുന്നു. ചൊവ്വാഴ്ച വീണ്ടും നടത്തിയ തിരച്ചിലിനിടെയാണ് പത്ത് കിലോമീറ്റർ അകലെ കുരുതംകോട് മൂന്നാറ്റ് മുക്കിൽ നിന്ന് മൃതദേഹം ലഭിച്ചത്.
advertisement
Location :
First Published :
Jul 17, 2018 5:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
നെയ്യാറിൽ ചാടിയ പെൺകുട്ടിയുടെ മൃതദേഹം കിട്ടിയത് 10 കി.മീ അകലെ നിന്ന്
