ദുരിതബാധിതർക്ക് കൈത്താങ്ങുമായി മെഡിക്കൽകോളേജിലെ പൂർവ വിദ്യാർഥികൾ

webtech_news18
കോഴിക്കോട്: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി സഹപാഠികളായ ഡോക്ടർമാർ. കോഴിക്കോട് മെഡിക്കൽ കോളേജിലെ 1991 ബാച്ച് എം.ബി.ബിഎസ് വിദ്യാർഥികളായിരുന്നവരാണ് ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്. മുപ്പത്തിയഞ്ചാമത്തെ എം.ബി.ബി.എസ് ബാച്ചിൽ ഉൾപ്പെട്ട സഹപാഠികൾ സമാഹരിച്ച 860418 രൂപ മന്ത്രി കെ.ടി ജലീലിന് കൈമാറുകയായിരുന്നു.രണ്ടു വര്‍ഷം മുന്‍പ് ബാച്ചിന്റെ സില്‍‌വര്‍ ജൂബിലി ആഘോഷങ്ങള്‍ 'ഓര്‍മ്മ- 2016' എന്ന പേരില്‍ കോളേജിലും വൈത്തിരിയിലുമായി നടത്തിയിരുന്നു. അന്ന് പരിപാടിക്കു ശേഷം സംഘാടകസമിതി ഫണ്ട് എട്ടര ലക്ഷത്തോളം രൂപ മിച്ചം വന്നിരുന്നു. എന്തെങ്കിലും ആവശ്യം വരുമ്പോള്‍ ഉപകാരപ്പെടുമെങ്കില്‍ ഉപയോഗിക്കാമെന്ന തീരുമാനത്തില്‍ ആ തുക അക്കൌണ്ടിൽ ഇട്ടു. മഴക്കെടുതിയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം ദുരിതത്തിലായവരെ സഹായിക്കാൻ ഈ തുക ഉപയോഗിക്കാമെന്ന് മുപ്പത്തിയഞ്ചാം ബാച്ച് അംഗങ്ങൾ തീരുമാനിക്കുകയായിരുന്നു. വലിയ തുകയൊന്നുമല്ലെങ്കിലും സമാനമനസ്ക്കര്‍ക്ക് പ്രചോദനമാകട്ടെയെന്ന് കരുതി ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെക്കുകയാണെന്ന് ബാച്ചിൽ അംഗമായ ഡോ രാജേഷ് കുമാർ എം.പി പറഞ്ഞു.

Trending Now