TRENDING:

തിരുവനന്തപുരം ജില്ലയിൽ ഡോക്ടർമാരുടെ സമരം; ഒ.പി തടസപ്പെടും

Last Updated:

ഐ.എം.എയുടെ നേതൃത്വത്തിലും ഡോക്ടർമാർ രണ്ടു മണിക്കൂർ നേരം ഒ.പി ബഹിഷ്ക്കരിക്കും. ഇത് സ്വകാര്യ ആശുപത്രികളെയും ബാധിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ജില്ലയിലെ സർക്കാർ ഡോക്ടർമാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. പള്ളിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ കൈയ്യേറ്റം  ചെയ്തതതിൽ പ്രതിഷേധിച്ചാണ് കെ.ജി.എം.ഒയുടെ നേതൃത്വത്തിൽ പ്രതിഷേധനത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.
advertisement

ഡോക്ടർമാരുടെ പ്രകതിഷേധ സമരത്തെ തുടർന്ന് സർക്കാർ ആശുപത്രികളിലെ ഒ.പി ഇന്ന് തടസ്സപ്പെടും. കാഷ്വാലിറ്റി വിഭാഗം മാത്രമെ പ്രവർത്തിക്കൂ. ഐ.എം.എയുടെ നേതൃത്വത്തിലും ഡോക്ടർമാർ രണ്ടു മണിക്കൂർ നേരം ഒ.പി ബഹിഷ്ക്കരിക്കും. ഇത് സ്വകാര്യ ആശുപത്രികളെയും ബാധിക്കും.

രണ്ടും ദിവസം മുൻപും  സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ ഒ പി ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ വനിതാ ഡോക്ടറെ ആക്രമച്ചവരെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് കൂട്ടഅവധിയെടുക്കുന്നത്.

Also Read പ്രധാനമന്ത്രി പറഞ്ഞാലും യൂണിയന്‍ അനുവദിക്കില്ല; അഹങ്കാരം കാണിച്ചാല്‍ വെറുതെ വിടില്ല': മുത്തൂറ്റ് ചെയര്‍മാന്‍

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
തിരുവനന്തപുരം ജില്ലയിൽ ഡോക്ടർമാരുടെ സമരം; ഒ.പി തടസപ്പെടും