തീ പിടിത്തത്തിൽ ഒരു കിടപ്പുമുറി പൂർണമായും കത്തി നശിച്ചു. ഈ മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയുടെ നോട്ടുകളും കത്തി ചാമ്പലായി. ഡ്രോയിങ് ഹാളിലെ ഫർണിച്ചറുകൾക്കും കേടുപാടുകൾ പറ്റി. തീപിടിത്തത്തിൽ തറയിൽ പതിച്ച ടൈലുകൾ പൊട്ടിത്തെറിച്ചു.
അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. സമീപവാസികളാണ് അഹമ്മദിന്റെ വീടിന്റെ ഒന്നാം നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. അഹമ്മദും ഭാര്യയും ഈ സമയം വീടിന്റെ താഴത്തെ നിലയിലുണ്ടായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അഗ്നിശമന സേനാംഗം പറഞ്ഞു.
advertisement
ഇരിട്ടിയിൽ കച്ചവടക്കാരനാണ് അഹമ്മദ്. തീപിടിത്തത്തിൽ രണ്ട് ലക്ഷത്തിന്റെ നോട്ടുകൾ കത്തിപ്പോയത് കൂടാതെ അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടവും കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം.
Location :
First Published :
July 31, 2018 2:44 PM IST
