also read: Shubharathri review: ശുഭ ചിന്തയുമായി ഒരു രാത്രി പുലരുമ്പോൾ
വീട്ടുവളപ്പിലെ കിണറ്റിൽ ആരോ വീണിട്ടുണ്ടെന്ന് പറഞ്ഞ് വീട്ടമ്മയായിരുന്നു ഫോൺ ചെയ്തത്. ഞരക്കവും വിളിയും കേൾക്കുന്നുണ്ടെന്നും വീട്ടമ്മ പറഞ്ഞിരുന്നു. ഉടൻതന്നെ അഗ്നിശമന സേന സ്ഥലത്തെത്തി.
70 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ നല്ല പ്രകാശമുള്ള ടോർച്ച് മിന്നിച്ച് പരിശോധിച്ചു. കിണറ്റിൽ എന്തോ കിടക്കുന്നത് കണ്ടിരുന്നു. ഞരക്കവും മൂളലും കേൾക്കുന്നുമുണ്ടായിരുന്നു. തുടർന്ന് ഫയർമാനിൽ ഒരാൾ നൂലേണി വഴി കിണറ്റിൽ ഇറങ്ങി. അവിടെ കണ്ടത് മരണ വെപ്രാളംകൊണ്ട് പിടയുന്ന നായ്ക്കുട്ടിയെയായിരുന്നു. തുടർന്ന് വലയിട്ട് നായ്ക്കുട്ടിയെ രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.
advertisement
Location :
First Published :
July 06, 2019 4:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കിണറ്റിൽ ആരോ വീണെന്ന് ഫോൺ കോൾ; ഇറങ്ങിയ ഫയർഫോഴ്സിന് കിട്ടിയത് നായ്ക്കുട്ടിയെ
