TRENDING:

വീടിന്‍റെ തൂണ് ഇളകിവീണ് നാലുവയസുകാരി മരിച്ചു

Last Updated:

സഹോദരനോടൊപ്പം വീടിന്‍റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. വീട് പൊളിച്ചുമാറ്റുന്നതിനിടെയാണ് തൂണ് തകർന്നുവീണത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: മണ്ണാർക്കാട് കുമരംപുത്തൂരിൽ വീടിന്റെ തൂണ് ഇളകി വീണ് നാലുവയസുകാരി മരിച്ചു. കുമരംപുത്തൂർ സ്വദേശികളായ ജിജീഷ് - അനില ദമ്പതികളുടെ മകൾ ജുവൽ അന്നയാണ് മരിച്ചത്. പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെയാണ് സംഭവം.
advertisement

വീടിന്റെ മുറ്റത്ത് സഹോദരനോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ജുവൽ. ഇതിനിടെ തൂൺ ജുവലിന്റെ തലയിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജുവലിന്റെ അച്ഛൻ ജിജീഷ് തച്ചമ്പാറ ഹയർ സെക്കണ്ടറി സ്ക്കൂളിലെയും അമ്മ അനില പള്ളിക്കുറുപ്പ് സ്കൂളിലെയും അധ്യാപകരാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വീടിന്‍റെ തൂണ് ഇളകിവീണ് നാലുവയസുകാരി മരിച്ചു