TRENDING:

അത്തിപ്പറ്റ ഉസ്താദിനെ ഖബറടക്കി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഇസ്ലാമിക മതപണ്ഡിതനും സൂഫി ആചാര്യനും വെങ്ങാട് അത്തിപ്പറ്റ ഉസ്താദുമായ മുഹ്യുദ്ദീൻ കുട്ടി മുസലിയാരുടെ(82) ഖബറടക്കം ഫതഹുൽ ഫതാഹിലിൽ നടന്നു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ഖബറടക്കം. ബുധനാഴ്ച രാവിലെ 11.50ന് വളാഞ്ചേരിയിലെ അത്തിപ്പറ്റയിലുള്ള വസതിയിൽവെച്ചായിരുന്നു ഉസ്താദിന്‍റെ അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഉസ്താദിന്‍റെ മരണവാർത്ത അറിഞ്ഞ് ആയിരകണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയത്.
advertisement

കിർത്താഡ്സിൽ അനധികൃത നിയമനം: മന്ത്രി എ.കെ ബാലനെതിരെ ആദിവാസി ഗോത്രമഹാസഭ

കോട്ടയ്ക്കലിനടുത്ത് അച്ചിപ്രയിൽ 1936സെപ്റ്റംബർ 18നാണ് മുഹ്യുദ്ദീൻ കുട്ടി മുസലിയാരുടെ ജനനം. പന്താരങ്ങായി വഹ്ശി മുഹമ്മദ് മുസല്യാരുടെ ദർസിലായിരുന്നു ആദ്യകാല മതപഠനം. പിൽക്കാലത്ത് മൌലാന അബ്ദുൽ ബാരിയുമായുള്ള ആത്മബന്ധത്തെ തുടർന്നാണ് ആദ്ധ്യാത്മിക വഴികളിലേക്ക് തിരിഞ്ഞത്. പിന്നീട് ഇന്ത്യയിലും അറബ് രാജ്യങ്ങളിലുമായി നിരവധിപ്പേർ ഇദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
അത്തിപ്പറ്റ ഉസ്താദിനെ ഖബറടക്കി