കൊല്ലം: പരവൂർ അഞ്ചുകല്ലുംമൂട് കോട്ടപ്പുറം വീട്ടിൽ ജി ശശിധരൻ പിള്ള നിര്യാതനായി. 78 വയസ്സായിരുന്നു. എൻഎസ്എസ് സ്ഥാപനങ്ങളുടെ ഇൻസ്പെക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എന്‍എസ്എസ് കുന്നത്തൂര്‍ താലൂക്ക് യൂണിയന്‍ മുന്‍ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ലീലാദേവി അമ്മ. ന്യൂസ് 18 സീനിയർ ന്യൂസ് എഡിറ്റർ എസ് ലല്ലു, സലേഷ്, ശൈലേഷ് എന്നിവർ മക്കളാണ്. സംസ്കാരം ഉച്ചയ്ക്ക് ശേഷം പരവൂരിലെ വീട്ടുവളപ്പില്‍.