TRENDING:

നാമജപയാത്രയിൽ പങ്കെടുത്ത അധ്യാപികയുടെ സസ്പെൻഷൻ പിൻവലിച്ചു

Last Updated:

ജനുവരി മൂന്നിന് പത്തനംതിട്ട -വള്ളിക്കോട് കോട്ടയം ക്ഷേത്രത്തിൽനിന്നുള്ള നാമജപയാത്രയിലാണ് ഗായത്രി ദേവി പങ്കെടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന നാമജപയാത്രയിൽ പങ്കെടുത്ത അധ്യാപികയുടെ സസ്പെൻഷൻ പിൻവലിക്കാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. വള്ളിക്കോട് സർക്കാർ എൽ.പി സ്കൂൾ അധ്യാപിക പി.കെ ഗായത്രിദേവിയുടെ സസ്പെൻഷനാണ് ട്രൈബ്യൂണൽ ഉത്തരവിനെ തുടർന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പിൻവലിച്ചത്. ചട്ടലംഘനങ്ങളുടെ പേരിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
advertisement

മമ്മൂട്ടിയെയും ഫഹദിനെയും കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല; നിലപാട് വിശദീകരിച്ച് ഡോ. കെ.എസ് രാധാകൃഷ്ണന്‍

ജനുവരി മൂന്നിന് പത്തനംതിട്ട -വള്ളിക്കോട് കോട്ടയം ക്ഷേത്രത്തിൽനിന്നുള്ള നാമജപയാത്രയിലാണ് ഗായത്രി ദേവി പങ്കെടുത്തത്. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗായത്രി ദേവി മുദ്രാവാക്യം വിളിച്ചെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശി ഇവർക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷനെന്ന് ഉത്തരവിലുണ്ടായിരുന്നു. സസ്പെൻഷൻ ഉത്തരവിനെതിരെ ഗായത്രി ദേവി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പരാതി നൽകിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
നാമജപയാത്രയിൽ പങ്കെടുത്ത അധ്യാപികയുടെ സസ്പെൻഷൻ പിൻവലിച്ചു