തിങ്കളാഴ്ച രാവിലെ 11ന് വീട്ടില്‍ നിന്ന് അലിമുക്കിലെ പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന വഴി ആനകുളം ഭാഗത്താണ് സംഭവം. അമ്പിളി രാജീവ് സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിറകില്‍ ഹെല്‍മറ്റും, ജാക്കറ്റും ധരിച്ച ആള്‍ ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ അമ്പിളിയുടെ അടുത്തെത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പുനലൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീഴ്ചയില്‍ പരുക്ക് പറ്റിയ അമ്പിളി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.
രണ്ടുദിവസം മുമ്പ് ചിറക്കരോട് കുടിവെള്ള പ്രശ്‌നത്തിന് യോഗം ചേര്‍ന്നിരുന്നു. യോഗം പത്തനാപുരം താലൂക്ക് ഓഫീസിലെ റവന്യൂ വകുപ്പ് ജീവനക്കാരന്റെ വീട്ടില്‍ വച്ചായിരുന്നു. അവിടെ വച്ച് അദ്ധേഹം മോശമായി സംസാരിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. അതിന്റെ തുടര്‍ച്ചയാണ് ഗുണ്ടയെ ഉപയോഗിച്ച് വധഭീഷണി മുഴക്കിയത് എന്ന് അമ്പിളി ആരോപിച്ചു.
advertisement
കൂടാതെ സോഷ്യല്‍ മീഡിയവഴി തന്നെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതായും തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും
അവര്‍ പോലീസില്‍ നല്‍കിയി പരാതിയില്‍ പറയുന്നു.
