TRENDING:

വയനാട്ടില്‍ 25 ലക്ഷത്തിന്റെ പ്രളയ ദുരിതാശ്വാസം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കല്‍പറ്റ: ഹാരിസണ്‍ മലയാളം ലിമിറ്റഡും ആര്‍.പി.ജി ഫൗണ്ടേഷനും സംയുക്തമായി വയനാട്ടിലെ പ്രളയ ദുരന്തബാധിതര്‍ക്ക് ധനസഹായം വിതരണം ചെയ്തു. വയനാട് അച്ചൂര്‍ ടീ മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ 25 ലക്ഷം രൂപയുടെ ധനസഹായം 62 പേര്‍ക്കാണ് വിതരണം ചെയ്തത്.
advertisement

പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണത്തില്‍ ഹാരിസണും ആര്‍പി ജി ഫൗണ്ടേഷനും സജീവമായി പങ്കെടുത്തെന്ന് ബിസിനസ് മേധാവി ചെറിയാന്‍ എം.ജോര്‍ജ് പറഞ്ഞു. പ്രാഥമിക ഘട്ടത്തില്‍ ദുരിതബാധിതരായവരുടെ വീടുകളുടെ അറ്റകുറ്റ പണി, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്കായി 40 ലക്ഷം രൂപയുടെ സഹായമെത്തിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്60 ലക്ഷം രൂപയും സംഭാവന ചെയ്‌തെന്നും ചെറിയാന്‍ പറഞ്ഞു.

Also Read നിഷ ജോസ് കെ. മാണി കോട്ടയത്ത് മത്സരിക്കുമോ?

സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍.പി ജി ഫൗണ്ടേഷന്‍ ട്രസ്റ്റി എച്ച് എന്‍ എസ്.രാജ് പുട്, ഡിവൈ.എസ്.പി പ്രിന്‍സ് ഏബ്രഹാം, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി.പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വയനാട്ടില്‍ 25 ലക്ഷത്തിന്റെ പ്രളയ ദുരിതാശ്വാസം