സ്‌കൂളിനോട് തൊട്ടടുത്തുകിടക്കുന്ന ചതുപ്പുപ്രദേശം ഉയര്‍ത്തി മനോഹരമാക്കിയാണ് ഔഷധ ഉദ്യാനം ഒരുക്കിയിരിക്കുന്നത്. പ്രകൃതി ഒരുക്കിയ ഔഷധസസ്യങ്ങളുടെ ശേഖരം വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാനാണ് ഈ ഉദ്യമം. നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയറായ ഓരോ വിദ്യാര്‍ത്ഥിയും ഓരോ ഔഷധ സസ്യം എന്ന നിലയില്‍ കണ്ടെത്തിയാണ് ഈ ഉദ്യാനം നിര്‍മിച്ചത്.
ശാഖോപശാഖകളായി പിരിഞ്ഞുപോകുന്ന തരത്തിലാണ് ഉദ്യാനത്തിന്‍റെ രൂപകല്‍പന. ചെടികള്‍ നടാനായി കിളച്ച മണ്ണില്‍ നിന്നും ശേഖരിച്ച കല്ലുകള്‍ക്ക് നിറം നൽകിയാണ് വഴിയൊരുക്കിയിരിക്കുന്നത്. ഔഷധത്തോട്ടത്തിന്‍റെയും ജൈവ പച്ചക്കറിത്തോട്ടത്തിന്‍റെയും ഉദ്ഘാടനം യു പ്രതിഭ എം എൽഎ നിർവഹിച്ചു.
advertisement
100 കുട്ടികള്‍ മൂന്നു ദിവസത്തെ അധ്വാനം കൊണ്ടാണ് ഈ ഉദ്യാനം നിര്‍മിച്ചത്. കയ്യോന്നി, കറുകപൂവാംകുറുന്തല്‍ തുടങ്ങി നമ്മുടെ നാട്ടില്‍ സുലഭമായി കാണപ്പെടുന്നതും അല്ലാത്തതുമായ നൂറോളം ഔഷധസസ്യങ്ങളുടെ ശേഖരമാണ് കുട്ടികള്‍ ഒരുക്കി വച്ചിരിക്കുന്നത്.
