ആലപ്പുഴ: കാലവർഷക്കെടുതി രൂക്ഷമായ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ഒഴികെയുള്ള താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അമ്പലപ്പുഴ, ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുളള സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്. ചെങ്ങന്നൂർ താലൂക്കിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധിയായിരിക്കും. കനത്ത മഴയെ തുടർന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ അവധി നൽകിയിരുന്നു.