TRENDING:

ഊബർ വഴി വാങ്ങിയ ദം ബിരിയാണിയിൽ പുഴു; തിരുവനന്തപുരത്ത് ഹോട്ടൽ പൂട്ടി

Last Updated:

ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലിന്‍റെ പ്രവർത്തനമെന്നും കണ്ടെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഓൺലൈനിലൂടെ വാങ്ങിയ ദം ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. ഇതേത്തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടലിൽ പരിശോധന നടത്തുകയും പൂട്ടാൻ ഉത്തരവിടുകയും ചെയ്തു. കവടിയാറിയിലെ ലാമിയ ഹോട്ടലാണ് പൂട്ടിയത്. ഊബർ ഈറ്റ്സിലൂടെ വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. തുടർന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു.
advertisement

ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലിന്‍റെ പ്രവർത്തനമെന്നും കണ്ടെത്തിയിട്ടുണ്ട്. പാചകം ചെയ്തതും അല്ലാത്തതുമായ മാംസം ഒരേ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്നതായും പാചകം ചെയ്ത ഇറച്ചി പാത്രങ്ങൾ കഴുകുന്ന വാഷ് ബേസിന് അടിയിൽ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി.

അടിപൊളി ഫുഡ് കഴിക്കുന്നവർ അറിയാൻ; മുപ്പത് ഹോട്ടലുകളിൽ പഴകിയ ഭക്ഷണം പിടിച്ചു

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ നടത്തിയ വ്യാപക പരിശോധനയുടെ അടിസ്ഥാനത്തിൽ നിരവധി ഹോട്ടലുകൾക്കെതിരെ കോർപറേഷൻ നടപടിയെടുത്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഊബർ വഴി വാങ്ങിയ ദം ബിരിയാണിയിൽ പുഴു; തിരുവനന്തപുരത്ത് ഹോട്ടൽ പൂട്ടി