TRENDING:

രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ പൊള്ളിച്ചത് പുറത്തറിയിച്ച അധ്യാപികയെ പുറത്താക്കി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: കൊല്ലം കരുനാഗപ്പള്ളയില്‍ രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം വച്ച് പൊള്ളിച്ച സംഭവം പുറത്തറിയിച്ചതിന് തന്നെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി അധ്യാപിക. സംഭവം പുറത്തറിയിച്ച കരുനാഗപ്പള്ളി എൽ.പി.എസ് സ്കൂളിലെ അധ്യാപികയായ രാജിയെ ആണ് സ്കൂളിൽ നിന്നും പുറത്താക്കിയത്. അധ്യാപിക സ്കൂളിന്റെ സൽപേര് ഇല്ലാതാക്കിയെന്ന് ആരോപിച്ചാണ് പുറത്താക്കിയത്.
advertisement

എന്നാൽ, അധ്യാപികയെ പുറത്താക്കിയിട്ടില്ലെന്നാണ് പി.ടി.എ പ്രസിഡന്റ് ബിജു പറയുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ശിശുസംരക്ഷണ സമിതിയുടെ നിർദേശപ്രകാരം കുട്ടിയുടെ അച്ഛന്‍ അനീഷിനെയും രണ്ടാനമ്മ ആര്യയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ രണ്ടാനമ്മ നാളുകളായി ക്രൂരമായി പീഡിപ്പിച്ച് വരികയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അനുസരണക്കേട് കാണിക്കാത്തതിന് കുട്ടിയെ ക്രൂരമായി മർദിക്കുകയും ചട്ടുകം കൊണ്ട് പൊള്ളിക്കുകയും ചെയ്തു. ഒരാഴ്ചയായി സ്കൂളില്‍ വരാത്ത കുട്ടിയെ അധ്യാപകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപികയായ രാജിയുടെ ഇടപെടലുകൊണ്ടാണ് സംഭവം പുറംലോകം അറിഞ്ഞത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ പൊള്ളിച്ചത് പുറത്തറിയിച്ച അധ്യാപികയെ പുറത്താക്കി