ദേശീയപാത 47ൽ രണ്ടു സ്ഥലങ്ങളിലായിരുന്നു പെരിയാർ നിറഞ്ഞുകവിഞ്ഞ് യാത്രയെ തടസ്സപ്പെടുത്തിയത്. കമ്പനിപ്പടി പതിനഞ്ചാം തിയതിയും അടുത്തദിവസം തന്നെ അമ്പാട്ടുകാവും മുങ്ങി. തുടർന്ന്, എറണാകളവും ആലുവയും രണ്ടായി മുറിഞ്ഞു. ആകെ ആശ്രയമായ കൊച്ചി മെട്രോയും നിലച്ചു.
എന്നാൽ പതിനാറിനു വൈകുന്നേരം തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ സർവീസ് പുനസ്ഥാപിച്ച് കൊച്ചിമെട്രോ ദുരിതാശ്വാസ പ്രവർത്തനത്തിന് ഗതിവേഗം പകർന്നു. ആലുവയിലെയും അങ്കമാലി മേഖലയിലെയിലെയുമെല്ലാം ഉൾപ്രദേശങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയവർ മെട്രോയിൽ കയറി കൊച്ചിയിലേക്കെത്തി. സൗജന്യയാത്ര അനുവദിച്ച് മെട്രോ നാടിനൊപ്പം ഓടി.
advertisement
അതേസമയം, മുഖ്യമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ട് ഒരു മാസത്തെ ശമ്പളം മെട്രോ എംഡി മുഹമ്മദ് ഹനീഷും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയാണ്. ജീവനക്കാരോടും അദ്ദേഹം ഇതേ അഭ്യർത്ഥന നടത്തിക്കഴിഞ്ഞു.
Location :
First Published :
August 28, 2018 8:30 AM IST
