ഞായറാഴ്ച രാവിലെ കോട്ടയം പിന്നിട്ട് കോടിമതയിൽ എത്തിയപ്പോഴാണ് സാജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബസ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സാജു ബസ് റോഡരികിൽനിർത്തി. ഇതിനുശേഷം സ്റ്റിയറിങ് വീലിന് മുകളിലേക്ക് തളർന്നുവീഴുകയായിരുന്നു. ബസിലുണ്ടായിരുന്ന നഴ്സിന്‍റെ നേതൃത്വത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ഫലം കണ്ടില്ല.
KSRTC തിങ്കളാഴ്ച 7.25 കോടി വരുമാനം കണ്ടെത്തണം; യൂണിറ്റ് ഓഫീസർമാർക്ക് മാനേജ്മെന്‍റ് നിർദ്ദേശം
ബസിലുണ്ടായിരുന്ന ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവറായ ടി.കെ ലാൽ ബസ് ഓടിച്ച് സാജു മാത്യുവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു.
advertisement
Location :
First Published :
February 24, 2019 7:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഡ്രൈവിംഗിനിടെ കുഴഞ്ഞുവീണു; ബസ് ഒതുക്കിനിർത്തി KSRTC ഡ്രൈവർ മരണത്തിന് കീഴടങ്ങി
