പാലക്കാട് : അട്ടപ്പാടി, മദ്യ നിരോധന മേഖലയാണ്. മദ്യം വിൽപ്പന നിരോധിച്ച സ്ഥലം. നിരോധനമൊക്കെയുണ്ടെങ്കിലും അട്ടപ്പാടിയുടെ മുക്കിലും മൂലയിലും മദ്യം കിട്ടുമെന്നതാണ് അവസ്ഥ. ആദ്യമൊക്കെ വാറ്റ് ചാരായ വില്പനയാണ് ഉണ്ടായിരുന്നെങ്കിൽ, റിസ്ക് കണക്കിലെടുത്ത് വിൽപ്പനക്കാർ ചുവടൊന്ന് മാറ്റി. ബിവറേജസ് ഔട്ട്ലറ്റിൽ നിന്നും വൻ തോതിൽ മദ്യം കൊണ്ടുവന്ന് ഇരട്ടി വിലയ്ക്ക് വില്ക്കുക. അങ്ങനെ വില്പന പൊടി പൊടിച്ചു.
ഇത് നാട്ടുകാർക്കും ശല്യമായി. ഇതോടെയാണ് അട്ടപ്പാടി ചിറ്റൂരിൽ നാട്ടുകാർ നോട്ടീസ് പതിച്ചത്.
advertisement
രാവിലെ 6 മണി മുതൽ വൈകീട് 6 വരെ പൊതുജനങ്ങൾക്ക് മദ്യം വിറ്റാൽ പിടിച്ചു പൊലീസിലേൽപ്പിയ്ക്കും എന്നാണ് പോസ്റ്റർ.
എന്തായാലും പോസ്റ്ററുകൾ വന്നതോടെ വില്പനക്കാരുടെ ശല്യം കുറഞ്ഞിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Location :
First Published :
Oct 11, 2019 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സഹികെട്ട് നാട്ടുകാർ പറഞ്ഞു, പകൽ മദ്യം വിറ്റാൽ പിടിച്ച് പൊലീസിൽ ഏൽപ്പിയ്ക്കും!
