ഇന്നലെ രാത്രി ഒന്‍പതോടെയാണ് ധര്‍മത്തടുക്ക സ്വദേശി രമേശിനെ ഗുഹയ്ക്കുള്ളില്‍ കാണാതായത്. ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച നാലു പേരെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഗ്‌നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തുകയായിരുന്നു. രമേശന്‍ കാട്ടുപന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളില്‍ കയറി
ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് അയല്‍ക്കാരായ നാലുപേര്‍ ഗുഹയ്ക്കുള്ളില്‍ കയറിയത്.
വനിതകള്‍ക്ക് ട്രക്കിങ്ങിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി
ശ്വാസം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ പുറത്തിറങ്ങി നാട്ടുകാരെയും പൊലീസിനെയും അഗ്‌നിശമനസേനയെയും വിവരം അറിയിക്കുകയായിരുന്നു. വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തിയെങ്കിലും പുറത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബദിയടുക്ക പൊലീസ് പറഞ്ഞു. ഗുഹയ്ക്കുള്ളില്‍ മണ്ണിടിയുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ടെന്ന് അഗ്‌നിശമനസേനാംഗങ്ങള്‍ പറഞ്ഞു.
advertisement
മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; സര്‍ക്കാർ ഉത്തരവ് വിവാദമാകുന്നു
ഒരാള്‍ക്കു മാത്രം കടന്നു പോകാന്‍ പറ്റുന്ന ഗുഹയിലാണ് നാലു പേര്‍ കയറിയത്. ബദിയടുക്ക പൊലീസും അഗ്‌നിശമനസേനയുടെവിവിധ യൂണിറ്റുകളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജല ലഭ്യതയ്ക്ക് തോട്ടങ്ങളിലുണ്ടാക്കുന്ന തുരങ്കത്തിന് അകത്താണ് അപകടമുണ്ടായത്.
