ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വെള്ളാവൂർ തൂക്കുപാലത്തിന് സമീപമാണ് സംഭവം. തൂക്കുപാലം കാണാൻ വന്നതായിരുന്നു മനോജും ഭാര്യ നൈസും മക്കളായ സാൽവിനും സിയായും. വെള്ളത്തിൽ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപെട്ടപ്പോൾ ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ മനോജ് ഒഴുക്കിൽപ്പെടുകയായിരുന്നു.
കുട്ടികളെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി. മനോജിനായി മണിമല പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ടീമും നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നും തുടരുന്നുണ്ട്.
advertisement
Location :
First Published :
June 26, 2019 10:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മക്കളെ രക്ഷിക്കാൻ ആറ്റിൽ ചാടിയ പിതാവ് ഒഴുക്കിൽപ്പെട്ടു; മക്കളെ നാട്ടുകാർ രക്ഷപെടുത്തി
