TRENDING:

ഭൂദാനത്ത് മഴ തുടരുന്നു; മേപ്പാടിയില്‍ വീണ്ടും മണ്ണിടിച്ചിൽ

Last Updated:

ശക്തമായ മഴയിൽ ഭൂദാനത്തേക്കുള്ള കരിമ്പുഴ പാലം തെന്നിമാറി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം/ വയനാട്: ഉരുൾപ്പൊട്ടലുണ്ടായ മലപ്പുറത്തെ ഭൂദാനത്ത് ശക്തമായ മഴ തുടരുന്നു. ഇതോടെ രക്ഷാപ്രവർത്തനം ഏറെനേരം തടസപ്പെട്ടു. വൈകിയാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. ശക്തമായ മഴയിൽ ഭൂദാനത്തേക്കുള്ള കരിമ്പുഴ പാലം തെന്നിമാറി. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യത്തിന് സ്ഥലത്ത് എത്താൻ കഴിഞ്ഞിരുന്നില്ല.
advertisement

also read: ALERT; അതിതീവ്ര മഴ തുടരും; ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്

കഴിഞ്ഞ ദിവസം ഭൂദാനത്ത് വൻ ഉരുൾപൊട്ടലാണ് ഉണ്ടായത്. മുപ്പതോളം കുടുംബങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. 40 പേരെ കാണാനില്ലെന്നും മലപ്പുറം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രക്ഷാപ്രവർത്തനം വീണ്ടും തുടങ്ങുന്നതിനിടെയാണ് മഴ ശക്തമായത്. നാട്ടുകാരും പൊലീസും ദുരന്തനിവാരണസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ഇന്നലെ മണ്ണിടിച്ചിലുണ്ടായ മേപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിരിക്കുകയാണ്. ഇവിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി.കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇതിനെ തുടർന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഭൂദാനത്ത് മഴ തുടരുന്നു; മേപ്പാടിയില്‍ വീണ്ടും മണ്ണിടിച്ചിൽ