പതാരത്തെ റഷീദിന്‍റെ വീട്ടിലാണ് വെറ്ററിനറി സംഘം കുതിരകളുടെ ഗർഭപരിശോധനയ്ക്കായി എത്തിയത്. സ്കാനിങ് മെഷീൻ ഉൾപ്പടെയുള്ളവ എത്തിച്ചപ്പോൾ റാണി ഒഴികെയുള്ള കുതിരകൾ അൽപ്പമൊന്ന് പരിഭ്രമിച്ചു. മുമ്പൊരിക്കൽ ഗർഭപരിശോധനയ്ക്ക് റാണി വിധേയയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി.ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ ഡോ. അജിത്പിള്ള, ഡോ. ആര്യ സുലോചനന്‍, ഡോ. ആരതി, ഡോ. ജാസ്മി, നന്ദന എന്നിവരാണ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വിപുലമായ ഗർഭപരിശോധന മൃഗങ്ങളിൽ നടത്തുയത്.
റഷീദിന്റെ കുതിരകളായ റാണിയെയും റിയയെയും മീനാക്ഷിയെയും റഷീദിന്റെതന്നെ കുതിരയായ മുന്നയുമായും മനുവിന്റെ കുതിരയായ സാന്റിയെ മറ്റൊരു കുതിരയായ ലിംകയുമായും ഇണചേര്‍ത്തിരുന്നു. 320 മുതല്‍ 362 ദിവസംവരെയാണ് കുതിരകളുടെ ഗര്‍ഭകാലം. എന്നാല്‍ അഞ്ചുമാസത്തിനുശേഷവും കുതിരകളിൽ ഗർഭലക്ഷണമൊന്നും കണാനായില്ല. ഇതേത്തുടർന്നാണ് ജില്ലാ വെറ്ററിനറി സർവീസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ പരിശോധന നടത്തിയത്. ആകെ ഏഴ് കുതിരകളാണ് റഷീദിന്റെയും മനുവിന്റെയും ഉടമസ്ഥതയിലുള്ളത്. വിദ്യാര്‍ഥികളെ കുതിരസവാരി പരിശീലിപ്പിക്കാനാണ് ഈ കുതിരകളെ ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതുകൂടാതെ നഗരത്തിലെ മേളകളിലും സിനിമ ഷൂട്ടിങ്ങിലുമൊക്കെ റാണിയ്ക്കും കൂട്ടർക്കും ഇടയ്ക്കിടെ അവസരം ലഭിക്കാറുണ്ട്.
advertisement
