അഭിപ്രായ ശേഖരണത്തിലൂടെ നുമ്മ ഊണ് പദ്ധതിയിലെ മികച്ച ഹോട്ടലുകളായി ആലുവയിലെ സാഗര്‍, എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ രാം നിവാസ്, മൂവാറ്റുപുഴയിലെ നാന എന്നിവയെ തെരഞ്ഞെടുത്തു.
ജില്ലയില്‍ ഒരാള്‍ പോലും വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡും കേരള ഹോട്ടല്‍ ആന്റ് റസിഡന്റ്സ് അസോസിയേഷനും സംയുക്തമായാണ് നുമ്മ ഊണ് പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതി കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ മന്ത്രി എ.സി മൊയ്തീനാണ് ഉദ്ഘാടനം ചെയ്തത്. നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പൈലറ്റ് പ്രോജക്ടായി തുടങ്ങിയ പദ്ധതി ഫലപ്രദമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രാമങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിരുന്നു.
advertisement
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 100 കൂപ്പണുകളാണ് നല്‍കിയിരുന്നത്. രണ്ടാം ഘട്ടത്തില്‍ 300 ആക്കുകയും മൂന്നാം ഘട്ടത്തില്‍ കൂപ്പണുകളുടെ എണ്ണം 500 ആക്കി ഗ്രാമങ്ങളിലേയ്ക്കുകൂടി വ്യാപിപ്പിക്കുകയുമായിരുന്നു.
