ഇനി അലയേണ്ട. പാലാ - കോട്ടയം റോഡിലെ ചേർപ്പുങ്കലിൽ എത്തിയാൽ മതി. ശർക്കര ഉല്പാദനവും കണ്ട് ഉല്പന്നവും വാങ്ങി മടങ്ങാം.
ശർക്കരയ്ക്ക് വില അല്പം കൂടുമെങ്കിലും മായമില്ല എന്നുള്ളതാണ് ഇവിടുത്തെ വിജയരഹസ്യം. രണ്ടു കൂട്ടം ശർക്കരയാണ് ഇവിടെ ഉണ്ടാക്കുന്നത്. ജീരകം ചേർത്തവയും സാധരണ ശർക്കരയും. ജീരകം ചേർത്തതിന് 200 രൂപയും സാധാരണ ശർക്കരയ്ക്ക്
150 രൂപയുമാണ് വില. വില കൂടുതലാണെങ്കിലും ഇവിടെനിന്നും ദിനംപ്രതി 100നും 150 കിലോയ്ക്കുമിടയിൽ ശർക്കര കച്ചവടം
advertisement
നടക്കുന്നുണ്ട്.
വ്യാപാരികളേക്കാൾ കൂടുതലായി ഇവിടെയെത്തുന്നത് സ്വന്തം ആവശ്യത്തിനു ശർക്കര വാങ്ങുന്നവരാണ്. ഒരിക്കലെങ്കിലും വാങ്ങിയവർ വീണ്ടുമെത്തുന്നു എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. ഒഴിവുനേരങ്ങളിൽ ഫാക്ടറിയിലെ നിർമ്മാണം കാണാനും മറ്റുമായി കുടുംബങ്ങളും എത്താറുണ്ട്.
Location :
First Published :
January 28, 2019 2:33 PM IST
