രണ്ട് ആദിവാസി ഊരുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം. അതീവ പരിസ്ഥിതി ലോല പ്രദേശത്ത് മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം വലിയ പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കും. പ്ലാന്റ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന പ്രദേശത്തോട് ചേര്‍ന്ന് ഒഴുകുന്ന ചിറ്റാര്‍ മലിനപ്പെടുമെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇത് മൂന്ന് താലൂക്കുകളിലായുള്ള 30 കുടിവെള്ള പദ്ധതികളെ ബാധിക്കും.
ജൈവവൈവിധ്യത്തിന് യു.എൻ.ഒയുടെ പുരസ്‌കാരം ലഭിച്ച പ്രദേശത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. വിളപ്പില്‍ശാല അടച്ച് പൂട്ടിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ഉറവിട മാലിന്യ നിർമാർജന പദ്ധതിയും വികേന്ദ്രീകൃത മാലിന്യ സംസ്‌കരണവും കാര്യമായി നടപ്പാക്കാതെയാണ് 2000 കോടി ചെലവില്‍ കൂറ്റന്‍ പ്ലാന്റ് നിർമാണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
advertisement
Location :
First Published :
July 20, 2018 4:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പെരിങ്ങമ്മലയിൽ നിർദിഷ്ട മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം
