TRENDING:

ഒറ്റയാൾ പ്രതിഷേധവുമായി മാധ്യമപ്രവർത്തകൻ; മരംമുറിക്കാതെ അധികൃതർ മടങ്ങി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: വാർത്താ ചിത്രമെടുക്കാനാണ് ദേശാഭിമാനി ഫോട്ടോഗ്രാഫർ ആർ. സഞ്ജീവ് ഇന്ന് രാവിലെ 11 മണിയോടെ കൊല്ലം കളക്ട്രേറ്റിന് സമീപത്ത് എത്തിയത്. അപ്പോൾ ടൗൺ യു.പി സ്കൂളിന് സമീപം നിന്നിരുന്ന കൂറ്റൻ തണൽ വൃക്ഷം പിഡബ്ല്യൂഡി ജീവനക്കാരുടെ നേതൃത്വത്തിൽ മുറിച്ചുകൊണ്ടിരിക്കുന്നതാണ് സഞ്ജീവ് കണ്ടത്. എന്നാൽ സ്വന്തം ജോലി പോലും മറന്ന് മരംമുറിക്കുന്നതിനെതിരെ ഒറ്റയാൾ സമരവുമായി രംഗത്തിറങ്ങാൻ സഞ്ജീവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. സഞ്ജീവിന്‍റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മരംമുറിക്കുന്നത് ഉപേക്ഷിച്ച് ഉദ്യോഗസ്ഥർക്ക് മടങ്ങേണ്ടിവന്നു.
advertisement

യാതൊരുവിധ ഉത്തരവുമില്ലാതെയാണ് അധികൃതർ മരംമുറിച്ച് മാറ്റാനൊരുങ്ങിയതെന്ന് ആർ സഞ്ജീവ് ന്യൂസ്18നോട് പറഞ്ഞു. കൊല്ലം നഗരത്തിൽ തണലേകുന്ന കുറച്ച് വൃക്ഷങ്ങൾ കൂടിയാണ് ശേഷിക്കുന്നത്. കുറച്ചുനാളായി ഈ വൃക്ഷങ്ങളൊക്കെ മുറിച്ചുമാറ്റാൻ ചിലർ ശ്രമിക്കുന്നുണ്ട്. നേരത്തെ നിപാ ബാധ ഉണ്ടായ സമയത്ത് വവ്വാലുകൾ അധിവസിക്കുന്ന കാരണത്താൽ ഈ മരം മുറിച്ചുമാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് അത് നടക്കാതെ പോയി. എന്നാൽ ഇപ്പോൾ പ്രളയത്തിന്‍റെ പേരിൽ മരം അപകടാവസ്ഥയിലാണെന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് വീണ്ടും ഈ മരം മുറിക്കാനെത്തിയത്. മരത്തിന് സമീപത്തുള്ള സ്കൂൾ അധികൃതർ പരാതി നൽകിയിട്ടില്ലെന്നും സഞ്ജീവ് പറയുന്നു.

advertisement

വാർത്തയ്ക്ക് ചിത്രമെടുക്കാനായി സ്ഥലത്തെത്തിയ താൻ മരംമുറിക്കുന്നതിനെതിരെ പ്രതിഷേധിച്ചുവെന്ന് സഞ്ജീവ് പറഞ്ഞു. അപ്പോൾ കളക്ടറോട് പോയി പറയാനാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ മരം മുറിച്ച് തന്‍റെ തലയിലൂടെ ഇട്ടോളൂ എന്ന് പറഞ്ഞ് മരത്തിന് ചുവട്ടിൽ നിലയുറപ്പിക്കുകയായിരുന്നു. ഒടുവിൽ വെസ്റ്റ് സി.ഐ ബിജുവിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിൽ മരം ചുവടോടെ വെട്ടിമാറ്റാതെ റോഡിലേക്ക് നിൽക്കുന്ന ഉണങ്ങിയ ശിഖിരങ്ങൾ മാത്രമെ മുറിക്കുകയുള്ളുവെന്ന് ഉറപ്പ് നൽകി. ഇതേത്തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്നും സഞ്ജീവ് പറഞ്ഞു. പ്രളയത്തിന്‍റെ പേരിൽ ഇനിയും മരംമുറിക്കാനെത്തിയാൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്ഥാപിത താൽപര്യക്കാരാണ് മരംമുറിക്കുന്നതിന് പിന്നിലെന്ന് ആർ സഞ്ജീവ് പറഞ്ഞു. കൊല്ലം നഗരത്തിലെ അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റാതെ തണലേകുന്ന വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നത് പ്രതിഷേധാർഹമാണ്. മരംമുറിക്കുന്നതിരെ കളക്ടർക്ക് പരാതി നൽകുമെന്ന് മേയർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ആർ സഞ്ജീവ് പറഞ്ഞു. വാർത്ത ശേഖരിക്കാനെത്തി മരംമുറിക്കെതിരെ പ്രതിഷേധിച്ച സഞ്ജീവിനെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് സഹപ്രവർത്തകർ.

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഒറ്റയാൾ പ്രതിഷേധവുമായി മാധ്യമപ്രവർത്തകൻ; മരംമുറിക്കാതെ അധികൃതർ മടങ്ങി